ജനുവരിയില്‍ ഏറ്റവും കൂടുതല്‍ യുപിഐ ഇടപാടുകള്‍ നടന്നത് ഫോണ്‍പേ വഴി

February 08, 2021 |
|
News

                  ജനുവരിയില്‍ ഏറ്റവും കൂടുതല്‍ യുപിഐ ഇടപാടുകള്‍ നടന്നത് ഫോണ്‍പേ വഴി

മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേ യൂണിഫൈഡ് പേയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (യുപിഐ) ഇടപാടുകളിലെ മുന്നേറ്റം തുടരുന്നു. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ യുപിഐ ഇടപാടുകള്‍ നടന്നത് ഫോണ്‍പേ വഴിയാണ്, 968.7 ദശലക്ഷം ഇടപാടുകള്‍ നടന്നു.

യുപിഐ ഇടപാടുകളുടെ കാര്യത്തില്‍ 2020 ഡിസംബറിനേക്കാള്‍ ഏഴ് ശതമാനം വര്‍ധനയാണ് കമ്പനി നേടിയെടുത്തത്, മൊത്തം മൂല്യം 1.92 ട്രില്യണ്‍ രൂപയാണ് പ്രോസസ്സ് ചെയ്തത്. ഈ മേഖലയിലെ കമ്പനിയുടെ മുഖ്യ എതിരാളി ഗൂഗിള്‍ പേയാണ്. മൊത്തം യു പി ഐ ഇടപാടുകളുടെ 42 ശതമാനത്തോളമാണ് ഫോണ്‍ പേ പ്രോസസ്സ് ചെയ്തത്. 2021 ജനുവരിയില്‍ 2.3 ബില്യണ്‍ ആയിരുന്നു മൊത്തം യുപിഐ ഇടപാടുകള്‍.

മൊത്തത്തിലുള്ള പേയ്‌മെന്റ് മൂല്യത്തിന്റെ കാര്യത്തില്‍ 44 ശതമാനവും കമ്പനിക്കാണെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍ 853.5 ദശലക്ഷം (37%) യുപിഐ ഇടപാടുകള്‍ കൈകാര്യം ചെയ്ത ഗൂഗിള്‍ പേ ആകെ എണ്ണത്തില്‍ മുന്‍ മാസത്തെക്കാള്‍ വലിയ മാറ്റം കാണിച്ചില്ല, 2020 ഡിസംബറില്‍ 855 ദശലക്ഷമായിരുന്നു ആകെ ഇടപാടുകള്‍.

Read more topics: # ഫോണ്‍പേ, # phonepe,

Related Articles

© 2025 Financial Views. All Rights Reserved