രണ്ട് മില്യണ്‍ എടിഎം ആരംഭിക്കാന്‍ ഫോണ്‍പേ; കൗണ്ടറുകള്‍ കണ്ടെത്താന്‍ വഴിയുണ്ട്

February 10, 2020 |
|
News

                  രണ്ട് മില്യണ്‍ എടിഎം ആരംഭിക്കാന്‍ ഫോണ്‍പേ; കൗണ്ടറുകള്‍ കണ്ടെത്താന്‍ വഴിയുണ്ട്

ദില്ലി: ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ രണ്ട് മില്യണ്‍ എടിഎം കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്യംഖല സൃഷ്ടിക്കുമെന്ന് ഡിജിറ്റല്‍ പേയ്‌മെന്റ്  മേഖലയിലെ മുന്‍നിരക്കാരായ ഫോണ്‍പേ. പേടിഎം,ഗൂഗിള്‍ പേ,ആമസോണ്‍ പേ എന്നിവയോടുള്ള കടുത്ത മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാണ് പുതിയ തീരുമാനം ഗുണം ചെയ്യുക.  സമീപത്തെ സാധാരണ കടകളെ എടിഎം കേന്ദ്രങ്ങളായി  പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഇത്തരത്തില്‍ ഇന്ത്യയില്‍ നടപ്പാക്കുന്ന ആദ്യ പദ്ധതിയാണിത്. ലോകത്തിലെ ഏറ്റവും വലിയ എടിഎം ശ്യംഖലയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുകയെന്നും ഫോണ്‍ പേ ചൂണ്ടിക്കാട്ടുന്നു. ദില്ലിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി ഇപ്പോള്‍ 300 നഗരങ്ങളിലെ അഞ്ച് ലക്ഷം ഷോപ്പുകളിലേക്ക് വ്യാപിപ്പിക്കുകയാണ്.

എടിഎം സേവനം വാഗ്ദാനം ചെയ്യുന്ന ഷോപ്പുകള്‍ കണ്ടെത്തുന്നതിന് സബ്‌സ്‌ക്രൈബര്‍മാരെ ഫോണ്‍ പേ ആപ്ലിക്കേഷന്‍ സഹായിക്കും. പിന്‍വലിക്കേണ്ട തുക വ്യാപാരിയുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിന് അക്കൗണ്ട് തെരഞ്ഞെടുത്ത് 'വിത്ത്‌ഡ്രോവല്‍ ' ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുക കൈമാറ്റം ചെയ്താല്‍ വ്യാപാരി ഉപഭോക്താവിന് കൈമാറ്റം ചെയ്ത തുകയ്ക്ക് തുല്യമായ പണം നല്‍കുന്നു. ഫോണ്‍പേ ഈ സേവനത്തിനായി നിരക്ക് ഈടാക്കില്ല. നിലവില്‍ പിന്‍വലിക്കല്‍ പരിധി ആയിരം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്രനാണ്യനിധിയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ രണ്ട് ലക്ഷത്തോളം എടിഎമ്മുകള്‍ പണത്തിന് പരിമിതിനേരിടുന്നുണ്ട്. ഈ വിടവ് നികത്താന്‍ ഫോണ്‍പേയ്ക്ക് സാധിച്ചേക്കും.ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും തങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ഫോണ്‍പേയുടെ ഓഫ്‌ലൈന്‍ ബിസിനസ് ഡവലപ്പ്‌മെന്റ് ഹെഡ് വിവേക് ലോചപ് പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved