
ബംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള പേമെന്റ് സ്ഥാപനമായ ഫോണ്‍ പേയുടെ നഷ്ടത്തില്‍ വര്‍ധന. കമ്പനിയുടെ നഷ്ടത്തിന്റെ പ്രധാന കാരണം നടപ്പുവര്‍ഷത്തില്‍ ചിലവ് വര്‍ധിച്ചത് മൂലമാണെന്നാണ് റിപ്പോര്‍ട്ട്.2019 ല്‍ ഫോണ്‍ പേയുടെ ആകെ നഷ്ടം 1,904.72 കോടി രൂപയായി ഉയര്‍ന്നു.അതേസമയം 2018 ല്‍ ആകെ നഷ്ടം 791 കോടി രൂപയായിരുന്നു നഷ്ടത്തില്‍ രേഖപ്പെടുത്തിയത്. ഗൂഗിള്‍ പേ, പെടിഎം, ആമസോണ്‍ പേ തുടങ്ങിയ പേമെന്റ് കമ്പനികളുടെ മുന്നേറ്റമാണ് കമ്പനിക്ക് തിരിച്ചടികള്‍ ഉണ്ടാകാന്‍ കാരണം.
അതേസമയം ഫോണ്‍ പേയുടെ പ്രവര്‍ത്തന വരുമാനത്തില്‍ 2019 ല്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 184.22 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 42.79 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയിട്ടുത്.
ഫോണ്‍പേയുടെ നഷ്ടം കൂടാന്‍ പ്രധാന കാരണം ഉയര്‍ന്ന ചിലവും, മാര്‍ക്കറ്റിംഗ് മേഖലയിലുള്ള ചിലവ് വര്‍ധിക്കാന്‍ ഇടയാക്കിയതുമാണ്. കമ്പനിയുടെ പരസ്യ ചിലവ് 602 കോടി രൂപയില്‍ നിന്ന് 1,296 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ ശമ്പളത്തിന് മാത്രമായി 531 കോടി രൂപയോളം ചിലവഴിക്കേണ്ടി വന്നു. മുന്‍വര്‍ഷം 130 കോടി രൂപയായിരുന്നു ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി ചിലവാക്കിയത്. നിലവില്‍ പേടിഎം അടക്കമുള്ള കമ്പനിക്ക് നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പേടിഎമ്മിന്റെ നഷ്ടം 2019 മാര്‍ച്ച് വരെ 3,959 കോടി രൂപയായി. മുന്‍വര്‍ഷം പേടിഎമ്മിന്റെ നഷ്ടം 1,490 കോടി രൂപയായിരുന്നു.