പിസിഎച്ച്എഫ്എല്‍ എന്‍സിഡി വിതരണത്തിലൂടെ 4,050 കോടി രൂപ സമാഹരിച്ചു

March 22, 2021 |
|
News

                  പിസിഎച്ച്എഫ്എല്‍ എന്‍സിഡി വിതരണത്തിലൂടെ 4,050 കോടി രൂപ സമാഹരിച്ചു

മുംബൈ: പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പിരമല്‍ ക്യാപിറ്റല്‍ & ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (പിസിഎച്ച്എഫ്എല്‍) രണ്ട് ഘട്ടങ്ങളിലായി ദീര്‍ഘകാല, അഞ്ച് വര്‍ഷനോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (എന്‍സിഡി) വിതരണം ചെയ്തതിലൂടെ 4,050 കോടി രൂപ സമാഹരിച്ചു. എന്‍സിഡി ഇഷ്യുവിന്റെ 2000 കോടി രൂപ മൂല്യമുള്ള ആദ്യ ഘട്ടം മാര്‍ച്ച് 10ന് ആരംഭിച്ച് 12 ന് ആരംഭിച്ചു. 2,050 കോടി രൂപയുടെ രണ്ടാം ഘട്ടം 18 ന് ആരംഭിച്ച് 21ന് സമാപിച്ചുവെന്നും കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.   

'കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുടങ്ങിയതു മുതല്‍, ഞങ്ങള്‍ ബാധ്യതകളുടെ പ്രൊഫൈലിനെ കൂടുതല്‍ സുസ്ഥിരവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉള്ളതുമായ ധന സ്രോതസ്സുകളിലേക്ക് മാറ്റിയിരിക്കുന്നു. 2019 ഏപ്രില്‍ മുതല്‍ കമ്പനി ഒന്നിലധികം ദീര്‍ഘകാല വായ്പകളിലൂടെയും ഇക്വിറ്റി ഇടപാടുകളിലൂടെയും 50,000 കോടി രൂപ സമാഹരിച്ചു, അതുവഴി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുന്നു,' പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാജേഷ് ലദ്ദ പറഞ്ഞു.

ധനകാര്യ സേവനം, ഫാര്‍മ ബിസിനസുകള്‍ എന്നിവയിലെ വളര്‍ച്ചാ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉചിതമായ സ്ഥാനത്താണ് ഇപ്പോള്‍ കമ്പനിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ഏപ്രിലില്‍ ഐപിഒ ഫയല്‍ ചെയ്യാന്‍ സൊമാറ്റോ തയാറെടുക്കുന്നു.

Related Articles

© 2025 Financial Views. All Rights Reserved