ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പിലെ 3,000 ജീവനക്കാരെ കൂട്ടിച്ചേര്‍ത്ത് പിരാമല്‍ ക്യാപിറ്റല്‍

January 29, 2022 |
|
News

                  ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പിലെ 3,000 ജീവനക്കാരെ കൂട്ടിച്ചേര്‍ത്ത് പിരാമല്‍ ക്യാപിറ്റല്‍

മുംബൈ: ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) ഏറ്റെടുക്കലിനുശേഷം കമ്പനിയുടെ ഏകീകരണ, വിപുലീകരണ പദ്ധതികളുടെ ഭാഗമായി പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള പിരാമല്‍ ക്യാപിറ്റല്‍ ആന്‍ഡ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (പിസിഎച്ച്എഫ്എല്‍) 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

'പ്രോജക്റ്റ് സംഗമം' എന്ന പേരില്‍ ഒരു പ്രോഗ്രാമിന് കീഴില്‍, പഴയ ഡിഎച്ച്എഫ്എല്‍ ഗ്രൂപ്പിലെ 3,000-ത്തിലധികം ജീവനക്കാരെ പിസിഎച്ച്എഫ്എല്‍ വിജയകരമായി സംയോജിപ്പിച്ചു. സംയോജനത്തിന്റെയും ഒരു ഏകീകൃത തൊഴില്‍ ശക്തി സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, ഡിഎച്ച്എഫ്എല്ലില്‍ നിന്നുള്ള മുതിര്‍ന്ന പ്രൊഫഷണലുകളും അടുത്ത ആഴ്ച മുംബൈയിലെ പുതിയ കോര്‍പ്പറേറ്റ് പരിസരങ്ങളിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിലുടനീളം റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി വിപുലമായി നിയമനം തുടരുന്നു. ലയിപ്പിച്ച സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇതിനകം 2,000 അവസരങ്ങള്‍ ഉണ്ടായതായി കമ്പനി പറയുന്നു. 301 ശാഖകളുടെ ശൃംഖലയുള്ള പിസിഎച്ച്എഫ്എല്ലിന് 24 സംസ്ഥാനങ്ങളിലായി 1 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. 2022 അവസാനത്തോടെ 100 ശാഖകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഈ ആവശ്യകത നിറവേറ്റുന്നതിനായി തൊഴിലാളികളെ നിയമിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved