എസ്ബിഐ ഈ വര്‍ഷം 14,000 ത്തിലധികം പേരെ നിയമിക്കാനൊരുങ്ങുന്നു; വിആര്‍എസ് ചെലവ് ചുരുക്കല്‍ നടപടിയാണെന്ന വാദം നിരസിച്ചു

September 08, 2020 |
|
News

                  എസ്ബിഐ ഈ വര്‍ഷം 14,000 ത്തിലധികം പേരെ നിയമിക്കാനൊരുങ്ങുന്നു; വിആര്‍എസ് ചെലവ് ചുരുക്കല്‍ നടപടിയാണെന്ന വാദം നിരസിച്ചു

ഈ വര്‍ഷം 14,000 ത്തിലധികം പേരെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു. 30,000 ത്തിലധികം ജീവനക്കാര്‍ക്കുള്ള വൊളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമിനെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ചെലവ് ചുരുക്കല്‍ നടപടിയാണെന്ന് നിരസിച്ചപ്പോള്‍, ബാങ്ക് ജീവനക്കാരോടുള്ള സൗഹൃദപരമായ നയങ്ങള്‍ വിപുലീകരിക്കുകയാണെന്നും ആളുകളെ ആവശ്യമാണെന്നും വ്യക്തമാക്കി. ഈ വര്‍ഷം 14,000 ത്തിലധികം ജീവനക്കാരെ നിയമിക്കുമെന്നും ബാങ്ക് വിശദീകരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 2020 മാര്‍ച്ച് അവസാനം 2.49 ലക്ഷമായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 2.57 ലക്ഷമായിരുന്നു. വിആര്‍എസിനായി ഒരു കരട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബോര്‍ഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 'സെക്കന്‍ഡ് ഇന്നിംഗ്‌സ് ടാപ്പ് വിആര്‍എസ് -2020' എന്ന ഈ പദ്ധതി വഴി ബാങ്കിന്റെ മാനവ വിഭവശേഷിയും ചെലവും ചുരുക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്ന് വിദഗ്ധര്‍ പറയുന്നു.

എസ്ബിഐക്ക് നിലവില്‍ 2.50 ലക്ഷം തൊഴിലാളികളുണ്ട്, ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ജീവനക്കാരുടെ ജീവിത യാത്രയില്‍ ഇടപഴകുന്നതിനും സഹായിക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങളും രൂപകല്‍പ്പന ചെയ്യുന്നതില്‍ ബാങ്ക് മുന്‍പന്തിയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെ സഹായിക്കുന്നതിന്റെ ഭാ?ഗമായി ഗവണ്‍മെന്റിന്റെ ദേശീയ അപ്രന്റീസ്ഷിപ്പ് സ്‌കീമിന് കീഴില്‍ അപ്രന്റീസായും ജോലിയ്ക്ക് ആളെയെടുക്കുന്നുണ്ട്.

2017 ല്‍ എസ്ബിഐയുടെ അഞ്ച് അനുബന്ധ ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കുന്നതിന്റെ ഭാ?ഗമായി അനുബന്ധ ബാങ്കുകള്‍ അവരുടെ ജീവനക്കാര്‍ക്കായി വിആര്‍എസ് പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2001 ലും ബാങ്ക് വിആര്‍എസ് പ്രഖ്യാപിച്ചിരുന്നു.

നിലവിലെ വിആര്‍എസ് പദ്ധതി ബാങ്ക് യൂണിയനുകള്‍ക്ക് അനുകൂലമല്ല. രാജ്യം കൊവിഡ് പ്രതിസന്ധിയിലായിരിക്കെ ഇത്തരമൊരു നീക്കം മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് വൈസ് പ്രസിഡന്റ് അശ്വനി റാണ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved