
ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളുടെ പാക്കേജിങ്ങില്‍ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നത് ചെറുകിട ഭക്ഷ്യവസ്തു വിതരണക്കാര്‍ക്കും, പാക്കേജിങ്ങ് നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ തിരിച്ചടിയാവുമെന്ന് ആക്ഷന്‍ അലയന്‍സ് ഫോര്‍ റീസൈക്‌ളിങ്ങ് ബിവറേജ് കാര്‍ട്ടന്‍സ് സംഘടന അഭിപ്രായപ്പെട്ടു. ജൂലായ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍, പ്ലാസ്റ്റിക് പാക്കേജ് ഉപയോഗിക്കുന്ന ജ്യൂസ്-പാലുല്‍പ്പന്ന നിര്‍മ്മാതാക്കള്‍ ഈ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നു.
നിരോധനത്തിന്റെ ഭാഗമായി, പ്ലാസ്റ്റിക് സ്ട്രോകള്‍ക്ക് ബദലായി പേപ്പര്‍ സ്ട്രോകള്‍ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ഇവയുടെ വലിയ തോതിലുള്ള ഉപയോ?ഗം ഭക്ഷ്യവസ്തു വിതരണക്കാര്‍ക്ക് ഇന്‍പുട്ട് ചിലവ് വര്‍ദ്ധിപ്പിക്കും. മാത്രമല്ല, വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവയ്ക്ക് സാധിക്കുകയുമില്ല, സംഘടന പറഞ്ഞു. അനായാസ പരിവര്‍ത്തനത്തിനായി സമയപരിധി രണ്ടോ, മൂന്നോ വര്‍ഷം നീട്ടേണ്ടത് അത്യാവശ്യമാണ്,” ഡാബര്‍ ഇന്ത്യ സിഇഒ മോഹിത് മല്‍ഹോത്ര പറഞ്ഞു.
ആഗോളതലത്തില്‍ വേണ്ടത്ര ലഭ്യതയില്ലെങ്കിലും, ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന പേപ്പര്‍ സ്‌ട്രോകള്‍ വ്യവസായികള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. നിലവില്‍ പ്ലാസ്റ്റിക് ഉത്പന്നത്തിന് പകരം സാധ്യമായ മറ്റൊന്നുമില്ല. വ്യവസായ ആവശ്യങ്ങള്‍ക്കായി ബയോ-ഡീഗ്രേഡബിള്‍ (മണ്ണിലലിയുന്നവ) പിഎല്‍എ സ്ട്രോകള്‍ ഉപയോഗിക്കുന്നുണ്ട്, എഎആര്‍സി സിഇഒ പ്രവീണ്‍ അഗര്‍വാള്‍ പറഞ്ഞു. സര്‍ക്കാര്‍ സമയപരിധി നീട്ടിയില്ലെങ്കില്‍ ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന പാക്കേജിങ്ങ് വ്യവസായം പ്രതിസന്ധിയിലാവും. പേപ്പര്‍ സ്‌ട്രോ ഇറക്കുമതി ചെയ്യുന്നത് കമ്പനികള്‍ക്ക് വന്‍ ചിലവ് വരുത്തും. ഇത് സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനം നഷ്ടപ്പെടുത്തുമെന്നും മല്‍ഹോത്ര പറഞ്ഞു.