
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാകുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കടുത്ത പ്രതിഷേധവുമായി വ്യാപാരി വ്യവസായി ഏകോപനസമിതി രംഗത്തെത്തിയതിന് പിന്നാലെ നിര്‍ദേശങ്ങളില്‍ ചില ഭേദഗതികളും സര്‍ക്കാര്‍ വരുത്തിയിട്ടുണ്ട്. കേരളത്തിലെ കച്ചവട മേഖലയില്‍ വലിയ ആശങ്കകള്‍ തുടക്കത്തില്‍ സൃഷ്ടിച്ചേക്കാവുന്ന പ്ലാസ്റ്റിക് നിരോധനത്തില്‍ ജനങ്ങളും ആശയകുഴപ്പത്തിലാണ്. ഏതൊക്കെ പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചിട്ടുണ്ട്. ഏതെല്ലാം ഉപയോഗിക്കാം എന്ന് തിരിച്ചറിയാതെ ജനങ്ങള്‍ വലയുന്നത് ഒഴിവാക്കാനായി താഴെ പറയുന്ന പട്ടിക പരിശോധിക്കാം
നിരോധിച്ച പ്ലാസ്റ്റിക്കുകള്‍
1. എല്ലാവിധ പ്ലാസ്്റ്റിക് ക്യാരിബാഗുകള്‍
2. ടേബിളുകളില്‍ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍
3. തെര്‍മോക്കോള്‍ ,സ്‌റ്റൈറോഫോം എന്നിവ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന പ്ലേറ്റുകള്‍,കപ്പുകള്‍,അലങ്കാര വസ്തുക്കള്‍
4പ്ലാസ്റ്റിക് കോട്ടിങുള്ള പേപ്പര്‍ കപ്പുകള്‍,പേപ്പര്‍ പ്ലേറ്റുകള്‍,പേപ്പര്‍ ബൗളുകള്‍,പേപ്പര്‍ ബാഗുകള്‍
5.പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്,ബ്രാന്റഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍
6.500മില്ലീ ലിറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍
7.പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗുകള്‍
8.പിവിസി ഫ്‌ളെക്‌സ് മെറ്റീരിയലുകള്‍
9.പ്ലാസ്റ്റിക് പാക്കറ്റുകള്‍
നിരോധനം നീക്കിയ പ്ലാസ്റ്റിക് വസ്തുക്കള്‍
1.ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയുന്ന ക്ലിംഗ്ഫിലിം
2.മുന്‍കൂട്ടി അളന്നുവെച്ച ധാന്യങ്ങള്‍,പയര്‍വര്‍ഗങ്ങള്‍,പഞ്ചസാര,ധാന്യപ്പൊടികള്‍ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍
3.ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകള്‍
4.ബ്രാന്റഡ് ജ്യൂസ് പാക്കറ്റുകള്‍
5.കയറ്റുമതി ചെയ്യാന്‍ നിര്‍മിച്ച പ്ലാസ്റ്റിക് പ്രൊഡക്ടുകള്‍
6.ഹെല്‍ത്ത് മേഖലയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍
7.കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കുകള്‍
ഇതില്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെ ശേഖരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.