
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി കടകളിലും വ്യാപാരസ്ഥാപനങ്ങൡും ഇന്ന് മുതല്‍ പരിശോധന നടന്നേക്കും. ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നിരുന്നുവെങ്കിലും നിലവിലുള്ളവ വിറ്റുതീര്‍ക്കാന്‍ വേണ്ടിയായിരുന്നു അധികൃതര്‍ ഇതുവരെ കാത്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ നിരോധന ചട്ടം നടപ്പാക്കിയില്ലെങ്കില്‍ പിടിവീഴും. ആദ്യം നിയമംലംഘിച്ചാല്‍ പതിനായിരം രൂപയാണ് പിഴയൊടുക്കേണ്ടി വരിക.
വരും ദിവസങ്ങളിലും ആവര്‍ത്തിച്ചാല്‍ കാല്‍ലക്ഷം രൂപ പിഴ നല്‍കേണ്ടി വരും.മൂന്നാം തവണയും നിയമംലംഘിക്കുന്നവര്‍ അരലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടി വരിക. ഇതിന് പിന്നാലെ ഇത്തരം പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്യുമെന്നും ചട്ടം പറയുന്നു.ജില്ലാകളക്ടര്‍മാര്‍,സബ്കളക്ടര്‍മാര്‍,തദ്ദേശ,ആരോഗ്യ,മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ക്കാണ് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള ചുമതല. എന്നാല്‍ ന്നെ് മുതലാണ് പരിശോധന നടത്തുന്നതെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേരളത്തില്‍ പതിനൊന്നിന പ്ലാസ്റ്റിക് വിഭാഗങ്ങളിലെ മാലിന്യങ്ങള്‍ക്കാണ് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗ്,പ്ലാസ്റ്റിക് ഷീറ്റ്,തെര്‍മോക്കോള്‍,സ്‌റ്റെറോഫോം ഉപയോഗിച്ചുള്ള പ്ലേറ്റുകള്‍ ,കപ്പുകള്‍,അലങ്കാരവസ്തുക്കള്‍,ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റഇക് കപ്പുകള്‍,പ്ലേറ്റുകള്‍,സ്പൂണുകള്‍,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പര്‍ ബൗള്‍,ബാഗുകള്‍,നോണ്‍ വൂവണ്‍ ബാഗുകള്‍ ,പ്ലാസ്‌ററിക് കൊടികള്‍, ബ്രാന്റഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍,പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കൊക്കെ നിരോധനം ബാധകമാണ്. എക്‌സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റസ്‌പോണ്‍സിബിലിറ്റി അനുസരിച്ച് നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്റഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധത്തില്‍ നിന്ന് ഒഴിവാക്കി.എന്നാല്‍ ഇവയുടെ ഉല്‍പ്പാദകരും ഇറക്കുമതിക്കാരും ബ്രാന്റ് ഉടമസ്ഥരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴി ഇവ നീക്കം ചെയ്ത് സംസ്‌കരിക്കണെന്നും നിയമം പറയുന്നു.