
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ബജറ്റില്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം (പിഎല്‍ഐ) പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഏകദേശം 2 ലക്ഷം കോടി രൂപ വകയിരുത്തിയതായി പ്രധാനമന്ത്രി. ഉല്‍പാദനത്തിന്റെ ശരാശരി 5% പ്രോത്സാഹനമായി നല്‍കുന്നു. ഇതിനര്‍ത്ഥം പിഎല്‍ഐ പദ്ധതികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 520 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഉല്‍പാദനത്തിലേക്ക് നയിക്കും. പിഎല്‍ഐ പദ്ധതി സൃഷ്ടിച്ച മേഖലകളിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഇരട്ടിപ്പിക്കലിന് സാക്ഷ്യം വഹിക്കുമെന്നും കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ, അന്താരാഷ്ട്ര വാണിജ്യ വകുപ്പും നിതി ആയോഗും സംഘടിപ്പിച്ച പിഎല്‍ഐയെ കുറിച്ചുള്ള ഒരു വെബിനാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വ്യാപാരവും വ്യവസായവും ഉയര്‍ത്തുന്നതിനായി സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ വിവിധ തലങ്ങളില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി വിജയകരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് വലിയ കുതിച്ചുചാട്ടം നടത്തേണ്ടതിന്റെ വേഗതയും തോതും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിച്ച് രാജ്യത്തിന്റെ വികസനം ത്വരിതപ്പെടുത്തിയ ലോകമെമ്പാടുമുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു.
ഉല്‍പ്പാദന ശേഷി വര്‍ദ്ധിക്കുന്നത് രാജ്യത്ത് തൊഴിലവസരങ്ങള്‍ ആനുപാതികമായി വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ ചിന്ത വ്യക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു - കുറഞ്ഞസംഖ്യയുള്ള ഗവണ്‍മെന്റ്, പരമാവധി ഭരണം, സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ് എന്നത് പ്രതീക്ഷിക്കുന്നു. ബിസ്സിനെസ്സ് നടത്തിപ്പ് സുഗമമാക്കുന്നത് പോലുള്ള നടപടികള്‍, നടപടിക്രമങ്ങള്‍ ലളിതമാക്കല്‍, ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന് മള്‍ട്ടിമോഡല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍, ജില്ലാതല കയറ്റുമതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങി വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് എല്ലാ തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഗവണ്മെന്റ് ഇടപെടല്‍ പരിഹാരങ്ങളേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
13 മേഖലകളെ ആദ്യമായി പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ ആവാസവ്യവസ്ഥയ്ക്കും പിഎല്‍ഐ പ്രയോജനം ചെയ്യുന്നു. ഓട്ടോ, ഫാര്‍മ എന്നിവയില്‍ പിഎല്‍ഐ ഉള്ളതിനാല്‍, ഓട്ടോ പാര്‍ട്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകളുടെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട വിദേശ ആശ്രയത്വം വളരെ കുറവായിരിക്കും. നൂതന സെല്‍ ബാറ്ററികള്‍, സോളാര്‍ പിവി മൊഡ്യൂളുകള്‍, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ എന്നിവയുടെ സഹായത്തോടെ രാജ്യത്ത് ഊര്‍ജ്ജ മേഖല നവീകരിക്കും. അതുപോലെ, ടെക്‌സ്‌റ്റൈല്‍സ്, ഫുഡ് പ്രോസസ്സിംഗ് മേഖലയ്ക്കുള്ള പിഎല്‍ഐ മുഴുവന്‍ കാര്‍ഷിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.