പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി; 10 മില്യണ്‍ കര്‍ഷകര്‍ക്ക് ഈ ആഴ്ചയില്‍ 2,000 രൂപ ലഭിക്കും

February 27, 2019 |
|
News

                  പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി; 10 മില്യണ്‍ കര്‍ഷകര്‍ക്ക് ഈ ആഴ്ചയില്‍ 2,000 രൂപ ലഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി അവതരിപ്പിച്ച പ്രധാന്‍മന്ത്രി-കിസാന്‍ പദ്ധതിയുടെ 2000 രൂപ വീതം സര്‍ക്കാര്‍ 10 ലക്ഷം കര്‍ഷകര്‍ക്ക് വെള്ളിയാഴ്ച കൈമാറും. രണ്ട് ഹെക്ടര്‍ (അഞ്ച് ഏക്കര്‍) വരെ കൃഷിഭൂമിയുള്ള കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കുമെന്ന ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് കഴിഞ്ഞ ആഴ്ച തുടക്കമിട്ടിരുന്നു. 

രാജ്യത്ത് ഇതുവരെ 37.1 മില്ല്യന്‍ കര്‍ഷകരെയാണ് പദ്ധതിയില്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ച, 2,000 രൂപ വീതം 1.01 കോടി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൈമാറിയിരുന്നു. ഇപ്പോള്‍ ഒരു കോടി രൂപയുടെ അടുത്ത ട്രാന്‍സ്ഫര്‍ മാര്‍ച്ച് 1 ഓടെ നടത്തും. ഫണ്ട് ട്രാന്‍സ്ഫര്‍ രണ്ടാം റൗണ്ടിന് ശേഷം, പബ്ലിക് ഫിനാന്‍ഷ്യല് മാനേജ്‌മെന്റ് സിസ്റ്റത്തിന് വിവരങ്ങള് സാധുവാകുന്ന സമയത്ത് സര്‍ക്കാര്‍ നിരന്തരമായി പേയ്‌മെന്റ് നടത്തും. ചെറുകിട, നാമമാത്ര കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ അയച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശാണ് പദ്ധതിയില്‍ മുന്നില്‍ നില്‍ക്കുന്നത്. എങ്കിലും ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവരങ്ങളും സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. രാജസ്ഥാന്‍ (1.25 ലക്ഷം), ഛത്തീസ്ഗഡ് (4 ലക്ഷം), ഒഡീഷ (9 ലക്ഷം), കര്‍ണാടക (2 ലക്ഷം) എന്നിങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ആഴ്ച ഗുണഭോക്താക്കള്‍ക്ക് പണം കൈമാറി.

മാര്‍ച്ച് 31 ഓടെ 120 ദശലക്ഷം കര്‍ഷകരെ ലക്ഷ്യം വെച്ച് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ പോകുകയാണ്. യഥാര്‍ഥ ഗുണഭോക്താക്കളെ തിരിച്ചറിയുകയും പണം  കൈമാറ്റം ചെയ്യുകയും ചെയ്യുന്നതിന് കരുത്തുറ്റ സംവിധാനം തന്നെയുണ്ട്. പിഎം-കിസാന്‍ പദ്ധതിയുടെ ചീഫ് എക്‌സിക്യുട്ടീവ് വിവേക് അഗര്‍വാള്‍ പറഞ്ഞു.

 

Related Articles

© 2025 Financial Views. All Rights Reserved