
നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന കാലത്തെ ബജറ്റ് പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അധികാരം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സമ്പൂര്‍ണ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. സുസ്ഥി ര വികസനവും അഴിമതി വിരുദ്ധ ഭരണവും മോദിസര്‍ക്കാറിന് കാഴ്ചവെക്കാനായെന്ന് ബജറ്റ് പ്രസംഗത്തില്‍ പിയൂഷ് ഗോയല്‍ പറഞ്ഞു. 2020 ഓടെ രാജ്യം സമഗ്രപുരോഗതി കൈവരിക്കുമെന്ന അവകാശ വാദവും പ്രസംഗത്തില്‍ അദ്ദേഹം എടുത്തുദ്ധരിച്ചു. മോദിസര്‍ക്കാറിന്റെ കാലത്ത് മൂന്ന് ലക്ഷം കോടി രൂപയോളം ്തിരിച്ചു പിടിച്ചുവെന്ന അവകാശവാദവും ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന്റെ കാലത്ത് കൂടുതല്‍ കിട്ടാക്കടം തിരിച്ചുപിടിക്കാനായതായി അദ്ദേഹം ബജറ്റ് പ്രസംഗത്തിലൂടെ അവകാശപ്പെട്ടു. അതേ സമയം കര്‍ഷക പ്രതിഷേധം ഇല്ലാതാക്കാനുള്ള നീക്കവും സര്‍ക്കാര്‍ പബജറ്റിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്.
ധനകമ്മി ഏഴുവര്‍ഷം കൊണ്ട് പകുതിയായി കുറക്കാന്‍ സാധിച്ചത് ഈ സര്‍ക്കാറിന്റെ കാലത്താണെന്ന വാദവും നിരത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ട് ലക്ഷം സീറ്റുകള്‍ ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. മോദി സര്‍ക്കാര്‍ 1.53 കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയോളം പ്രഖ്യാപിച്ചു. കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് പ്രഖ്യാപനങ്ങള്‍ നല്‍കും. രണ്ട് ഹെക്ടര്‍ ഭൂമി വരെയുള്ള കര്‍ഷകര്‍ക്ക സ്ാമ്പത്തിക സഹായം ഏര്‍പ്പെടുത്തും. 12 കോടി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം ഉറപ്പാക്കാനും ധാരണ. ഗോ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും നടപ്പിലാക്കും. ഒപ്പം മെഗാ പെന്‍ഷന്‍ പദ്ധതി വരെ ബജറ്റില്‍ ഉള്‍പ്പെടുത്തും. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് പ്രവര്‍ത്തനവും തടങ്ങി ജപ്രിയ പദ്ധതികളണ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബജറ്റ് ചോര്‍ന്നുവന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ മാധ്യമങ്ങളും സാമ്പത്തിക വിദഗ്ധരും നിരീക്ഷിച്ച അതേ കാര്യങ്ങളാണ് ബജറ്റില്‍ ഉ്‌ളളതെന്നത് മറ്റൊരു കാര്യ.