
ലണ്ടന്‍: ബ്രെക്‌സിറ്റ് ഉടമ്പടി അംഗീകരിച്ചാല്‍ രാജിവെക്കാമെന്ന പ്രസ്താവനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത് വിമത എപിമാരെ സമ്മര്‍ദ്ദത്തിലാക്കി രാഷ്ട്രീയ പകപോക്കലിനാണ് തെരേസാ മേയ് ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടിയിലെ ബ്രെക്‌സിറ്റ് ഉടമ്പടി അംഗീകരിക്കാത്ത എംപിമാരെ ലക്ഷ്യമിട്ടാണ് തെരേസാ മേ ഇത്തരമൊരു അഭിപ്രായവുമായി രംഗത്തെത്തിയത്. രാജ്യത്തിന്റയും പാര്‍ട്ടിയുടെയും നില നില്‍പ്പിന് വേണ്ടിയാണ് ഞാനിത് പറയുന്നതെന്നാണ് തെരേസാ മേയുടെ വിശദീകരണം. തന്റെ രാജി ഇപ്പോള്‍ അത്യവാശ്യമാണെന്നും ഉടമ്പടി അംഗികരിക്കണമെന്നും മേയ് ആവശ്യപ്പെട്ടു. അതേസമയം ഉടമ്പടി അംഗീകരിക്കില്ലെന്ന പിടിവാശിയിലാണ് എംപിമാര്‍ ഇപ്പോള്‍ നലകൊള്ളുന്നത്.
ഇതോടെ ബ്രിട്ടനില്‍ രാഷ്ട്രീയ പ്രചതിസന്ധി ശക്തിപ്പെടുന്നതിന് കാരണാമയി. പാര്‍ലമെന്റ് നിയന്ത്രണം പ്രതിപക്ഷത്തിന്റെ കൈകളിലായതിനാല്‍ തെരേസാ മേയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ പോകുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ അടുത്ത ഘട്ടം നേതൃത്വം നല്‍കുന്നത് താനായിരിക്കരുതെന്ന നിര്‍ബന്ധം തെരേസാ മേയ് പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം വിമത എംപിമാരുടെ നിലപാട് പൂര്‍ണമല്ലെന്ന വിലയിരുത്തലും ബ്രിട്ടനില്‍ ഉണ്ടായിട്ടുണ്ട്. എംപിമാര്‍ തെരേസാ മേയ്ക്ക് അനുകൂലമായി വോട്ട് ചെയ്താല്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞു മറിയും.