
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കമ്പനി പ്രധിനിധികളുമായി ചര്‍ച്ച നടത്തി. യുഎസിലെ എണ്ണ, പ്രകൃതി വാതകം തുടങ്ങിയ കമ്പനികളുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച ആരംഭിച്ചത്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ കമ്പനി മേധാവികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര കമ്പനി മേധാവികളുമായി മോദി ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നേരന്ദ്രമോദി ഫെയ്‌സ്ബുക്ക് അക്കൗണ്ടുലൂടെയും, ട്വിറ്ററിലൂടെയും വ്യക്തമാക്കി. പ്രമുഖ അമേരിക്കന്‍ കമ്പനിയായ ടെല്ലുറെയ്‌നുമായി പെട്രോനൈറ്റ് എല്‍എന്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയം ചെയ്തിട്ടുണ്ട്.
അതേസമയം യുഎസും, ഇന്ത്യയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിടയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യ അധിക തീരുവ ഈാടക്കുന്ന രാജ്യമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഉത്പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം അധിക തീരുവ ഈടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.