
ന്യൂഡല്‍ഹി: പിഎം-കിസാന്‍ പദ്ധതി പ്രകാരമുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ പുതിയ ഗഡു വിതരണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന ആനുകൂല്യത്തിന്റെ എട്ടാം ഗഡുവിന്റെ വിതരണത്തിനാണ് നരേന്ദ്രമോദി തുടക്കം കുറിക്കുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആനുകൂല്യ കൈമാറ്റത്തിന് തുടക്കം കുറിച്ചു. ഇതിലൂടെ 9.5 കോടിയിലധികം ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് 20,000 കോടി രൂപയുടെ പ്രയോജനം ലഭിക്കും.
ചടങ്ങില്‍ പ്രധാനമന്ത്രി ആനുകൂല്യത്തിന് അര്‍ഹരായ കര്‍ഷകരുമായി ആശയവിനിമയവും നടത്തി. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങില്‍ പങ്കെടുത്തു. പിഎം-കിസാന്‍ പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്തൃ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപയുടെ വീതം സാമ്പത്തിക ആനുകൂല്യമാണ് ഉറപ്പ് വരുത്തുന്നത്.
2000 രൂപയുടെ മൂന്ന് തുല്യമായ 4 മാസ ഗഡുക്കളായിട്ടാണ് നല്‍കുക. തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഈ പദ്ധതിയില്‍ ഇതുവരെ 1.15 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങള്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതേസമയം അര്‍ഹരല്ലാതിരിന്നിട്ടും നിരവധി പേര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പറത്ത് വന്നിരുന്നു.