ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിത്തുടങ്ങി; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

February 16, 2019 |
|
News

                  ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിത്തുടങ്ങി; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ഇന്ത്യന്‍ റെയില്‍വെ നിര്‍മ്മിച്ച ആദ്യ സെ ഹൈ സ്പീഡ് തീവണ്ടി ഓടിത്തുടങ്ങി. സൈമി ഹൈ സ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത്. ന്യൂഡല്‍ഹിയിന്ന് കാണ്‍പൂര്‍, അലഹബാദ്, വാരണാസി റൂട്ടിലൂടെയാണ് ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് കന്നിയാത്ര നടത്തുന്നത്. 

100 കോടി  രൂപ ചിലവില്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിനിന്റെ കോച്ചുകളുടെ നിര്‍മ്മാണം നടന്നിട്ടുള്ളത്. ഏകദേശം 18 മാസം കൊണ്ടാണ് ട്രെയിനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്. ശതാബ്ദി എക്‌സ്പ്രസിനെ വെല്ലുവിളിക്കുന്ന സെമി ഹൈസ്പീസ് ട്രെയിനിന് നിരവധി പ്രത്യേകതയാണ് ഉള്ളത്. എഞ്ചിന്‍ രരഹിത തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസിന് മണിക്കൂറില്‍ 160 കി.മീറ്റര്‍ സഞ്ചാര ശേഷിയാണുള്ളത്. തീവണ്ടിക്ക് 16 കോച്ചുകളാണുള്ളത്. 

യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമായും ട്രെയിനില്‍ ഒരുക്കിയിട്ടുള്ളത്. മെട്രോ തീവണ്ടിയുടെ ഓട്ടോമാറ്റിക് വാതിലുകളും, സിസിടിവി ക്യാമറകളും, ലൈറ്റിങ് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved