പിഎംസി വായ്പാ തട്ടിപ്പ്; എച്ച്ഡിഇഎല്‍ ന്റെ ആസ്തികള്‍ കണ്ടുക്കെട്ടി വില്‍ക്കാന്‍ നിര്‍ദേശം നല്‍കി ബോംബെ ഹൈക്കോടതി

January 15, 2020 |
|
News

                  പിഎംസി വായ്പാ തട്ടിപ്പ്; എച്ച്ഡിഇഎല്‍ ന്റെ ആസ്തികള്‍ കണ്ടുക്കെട്ടി വില്‍ക്കാന്‍ നിര്‍ദേശം നല്‍കി ബോംബെ ഹൈക്കോടതി

മുംബൈ- പിഎംസി ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതികളായ ഹൗസിങ് ഡവലപ്പ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനിന്റെ ആസ്തികള്‍ വില്‍ക്കാന്‍ ബോംബെഹൈക്കോടതി കമ്മറ്റി രൂപീകരിച്ചു. മൂന്നംഗ കമ്മറ്റിയാണ് ഇവരുടെ ആസ്തികള്‍ കണ്ടുക്കെട്ടി വില്‍ക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിഡ് ആര്‍വി മോരേ ,എസ് പി താവാദേ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കമ്മറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്. റിട്ടയേര്‍ഡ് മുന്‍ ഹൈക്കോടതി ജഡ്ജി എസ് രാധാകൃഷ്ണനാണ് ചുമതല. രണ്ട് അംഗങ്ങളെ സമിതിയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ജഡ്ജിക്ക് അധികാരം നല്‍കിയിട്ടുണ്ട് കോടതി. ഏപ്രില്‍ 30ന് കോടതി കേസ് പരിഗണിക്കുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വ്യക്തമാക്കി. 

എച്ച്ഡിഎല്‍ പ്രൊമോട്ടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവാന്‍ എന്നിവരെ സബര്‍ബന്‍ ബാന്ദ്രയിലെ വസതിയിലേക്ക് മാറ്റാന്‍ ഇവരെ തടവിലാക്കിയിട്ടുള്ള ആര്‍തര്‍ റോഡ് ജയിലിലെ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി. അച്ഛനും മകനും ഇരുവരെയും സബര്‍ബന്‍ ബാ ്രരണ്ട് ജയില്‍ കാവല്‍ക്കാരുടെ മേല്‍നോട്ടം ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുമായി  സമിതിയുടെ സഹകരണം ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഒരുപാട് പേരുടെ ചെറുതും വലുതമായ നിക്ഷേപങ്ങളാണ് ഇവര്‍ വായ്പയെന്ന പേരില്‍ തട്ടിയെടുത്തതെന്നും കോടതി നിരീക്ഷിച്ചു.

Related Articles

© 2025 Financial Views. All Rights Reserved