നിഷ്‌ക്രിയ ആസ്തികള്‍ മറച്ചുവെക്കാന്‍ പിഎംസി ബാങ്കുണ്ടാക്കിയത് 21,049 വ്യാജ അക്കൗണ്ടുകള്‍; വ്യാപക ക്രമക്കേട് മൂലം ബാങ്കിന് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ

October 03, 2019 |
|
News

                  നിഷ്‌ക്രിയ ആസ്തികള്‍ മറച്ചുവെക്കാന്‍ പിഎംസി ബാങ്കുണ്ടാക്കിയത് 21,049 വ്യാജ അക്കൗണ്ടുകള്‍; വ്യാപക ക്രമക്കേട് മൂലം ബാങ്കിന് നേരെ കടിഞ്ഞാണിട്ട് ആര്‍ബിഐ

മുംബൈ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കാന്‍ 21,049 വ്യാജ അക്കൗണ്ടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. എച്ച്ഡിഐഎല്ലുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറച്ചുവെക്കാനാണ് കമ്പനി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഏകദേശം  4,355 കോടി രൂപയുടെ തട്ടിപ്പാണ് വ്യാപകമായി നടന്നിട്ടുള്ളത്. വ്യാപക ക്രമക്കേട് മൂലം ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ്വ് ബാങ്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 ആറ് മാസത്തേക്കാണ് ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചിട്ടുള്ളത്. ഇതോടെ നിക്ഷേപകര്‍ക്ക് 1000 രൂപ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപം, വായ്പാ എന്നിവയ്ക്കെല്ലാം റിസര്‍വ്വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഇനി ലഭ്യമാക്കണം. 

ബാങ്കില്‍ വന്‍ തിരിമറിയും, തട്ടിപ്പുകളും നടന്നതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ബാങ്കിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ വലിയ ആശങ്കയാണ് ഇപ്പോള്‍ നേരിടുന്നത്. മുംബൈ നഗരത്തിലെ പിഎംസി  ശാഖകള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ബാങ്കിനെ ആശ്രയിച്ചവരും, ബാങ്കില്‍ പണം നിക്ഷേപിച്ചവരും പ്രതിസന്ധിയിലായി.ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ 35 എ പ്രകാരം ഉത്തരവ് നടപ്പില്‍ വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം പിഎംസി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദ് ചെയ്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ബാങ്കിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ കാര്യം വ്യക്തമല്ല. അതേസമയം കിട്ടാക്കടം വര്‍ധിച്ചതാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന ആരോപണവും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഗോവ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 137 ബ്രാഞ്ചുകളാണ് നിലവില്‍ പിഎംസി ബാങ്കിന് ബ്രാഞ്ചുകളുള്ളത്. ഇവിടങ്ങളിലുള്ള സേവനമെല്ലാം ഇപ്പോള്‍ ആര്‍ബിഐ റദ്ദ് ചെയ്തിരിക്കുകയാണ്. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും റദ്ദ് ചെയ്തതോടെ നിക്ഷേപകരെല്ലാം ഇപ്പോള്‍ വന്‍ പ്രതിസന്ധിയാണ് നേരിുന്നത്.

Related Articles

© 2025 Financial Views. All Rights Reserved