സഹകരണ ബാങ്കിങ് മേഖലയില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട്; അന്വേഷണ സംഘത്തോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി ബാങ്ക് എംഡി

October 04, 2019 |
|
News

                  സഹകരണ ബാങ്കിങ് മേഖലയില്‍ നടന്ന ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേട്; അന്വേഷണ സംഘത്തോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി ബാങ്ക് എംഡി

രാജ്യത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടാണ് പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്നിട്ടുള്ളത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയും ചെയ്തു. മുബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നിഷ്‌ക്രിയ ആസ്തികള്‍ മറച്ചുവെക്കാന്‍ വ്യാജ അക്കൗണ്ടുകളടക്കം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ തെറ്റായ രീതിയിലുള്ള പ്രവര്‍ത്തനം മൂലം ആര്‍ബിഐ പിഎംസിക്ക് നേരെ കടിഞ്ഞാണിടുകയും ചെയ്തിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി മറച്ചുവെച്ച് 4,335 കോടി രൂപയോളം നഷ്ടം നേരിടേണ്ടി വന്നിട്ടുമുണ്ട് ബാങ്കിന്. ഉത്തരവാദികളെ നിയമത്തിന് മുന്‍പിലെത്തിച്ച് നടപടിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. 

രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നാ ഹൗസിങ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച്ഡിഐഎല്‍) നിഷ്‌ക്രിയ ആസ്തി മറയ്ക്കാനായി 21,049 വ്യാജ അക്കൗണ്ടുകള്‍ പി.എം.സി ഉണ്ടാക്കിയതിന്റെ തെളിവുകള്‍  പോലീസിന് ലഭിക്കുകയും ചെയ്തു. തെളിവുകള്‍ വളരെ കൃത്യമായാണ് ബാങ്ക് പുറത്തുവിട്ടത്. വ്യാപക ക്രമക്കേട് മൂലം ബാങ്കിന്റെ പ്രവര്‍ത്തനം റിസര്‍വ്വ് ബാങ്ക് മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആറ് മാസത്തേക്കാണ് ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചിട്ടുള്ളത്. ഇതോടെ നിക്ഷേപകര്‍ക്ക് 1000 രൂപ മാത്രമേ ഇനി പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. നിക്ഷേപം, വായ്പാ എന്നിവയ്ക്കെല്ലാം റിസര്‍വ്വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി ഇനി ലഭ്യമാക്കണം. 

ബാങ്കില്‍ വന്‍ തിരിമറിയും, തട്ടിപ്പുകളും നടന്നതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം ബാങ്കിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ വലിയ ആശങ്കയാണ് ഇപ്പോള്‍ നേരിടുന്നത്. മുംബൈ നഗരത്തിലെ പിഎംസി  ശാഖകള്‍ ഇപ്പോള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ബാങ്കിനെ ആശ്രയിച്ചവരും, ബാങ്കില്‍ പണം നിക്ഷേപിച്ചവരും പ്രതിസന്ധിയിലായി.ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ 35 എ പ്രകാരം ഉത്തരവ് നടപ്പില്‍ വരുമെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. 

ബാങ്കില്‍ നടന്ന തട്ടിപ്പുകളെ പറ്റി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡയറക്ടര്‍ ജോയ് തോമസ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതാണ് വിവരം. അതേസമയം  ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് എച്ച്ഡിഐഎല്‍ കമ്പനി എക്സിക്യുട്ടീവ് ചെയര്‍മാന്‍ രാകേഷ് കുമാര്‍ വിദ്വാന്‍, മാനേജിങ് ഡയറക്ടര്‍ സാരംഗ് വിദ്വാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവന്നതോടെ ഇരുവരുടെയും 35,000 കോടി രൂപയുടെ ആസ്തി മരവിപ്പിക്കുകയും ചെയ്തു. പ്രതികള്‍ രാജ്യം വിടാതിരിക്കാനുള്ള എല്ലാ നടപടികളും പോലീസ് എടുത്തുവെന്നാണ് വിവരം. പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും, വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗവും ഇപ്പോള്‍  കര്‍ശനമായ നടപടിയാണ് ഇപ്പോള്‍ എടുത്തിട്ടുള്ളത്. 

ബാങ്ക് 8,880 കോടി രൂപയുടെ വായ്പ നല്‍കിയതില്‍ 6500 കോടി രൂപയോളം റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായി എച്ച്ഡിഐഎല്ലിനാണ് നല്‍കിയത്. ആകെ വായ്പയുടെ 73 ശതമാനത്തോളം വരുമിതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വായ്പാ ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിനെതിരെ കര്‍ശനമായ നടപടിയാണ് ഇപ്പേള്‍ സ്വീകരിച്ചിട്ടുള്ളത്. 

ഒരാള്‍ മാത്രം നടത്തുന്ന കമ്പനികള്‍ക്ക് 10 ശതമാനം വായ്പയും, ഒന്നില്‍ കൂടുതല്‍ പേര്‍ നടത്തുന്ന കമ്പനികള്‍ക്ക് 20 ശതമാനം വായ്പയും മാത്രമേ നല്‍കാന്‍ അനുവാദമുള്ളൂ. ഈ നിയമം ലംഘിച്ചാണ് പിഎംസി എച്ച്ഡിഐഎല്ലിന് വായ്പ അനുവദിച്ചിട്ടുള്ളത്. അതേസമയംപഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്ക് നിഷ്‌ക്രിയ ആസ്തികളുമായി ബന്ധപ്പെട്ട കണക്കുകള്‍ മറച്ചുവെക്കാന്‍  വ്യാജ അക്കൗണ്ടുകളുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. എച്ച്ഡിഐഎല്ലുമായി ബന്ധപ്പെട്ട നിഷ്‌ക്രിയ ആസ്തി മറച്ചുവെക്കാനാണ് കമ്പനി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റര്‍ മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Related Articles

© 2025 Financial Views. All Rights Reserved