
രാജ്യത്തെ സേവന മേഖലയില്‍ വളര്‍ച്ച രഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തിനിടെ രാജ്യത്തെ സേവന മേഖലയിലെ വളര്‍ച്ചയില്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഐഎച്ച്എസ് മാര്‍ക്കറ്റിങിന്റെ റിപ്പോര്‍ട്ട് പ്രകാരം നിക്കെയ് ഇന്ത്യ സര്‍വീസ് പര്‍ച്ചേസിങ് സൂചിക പ്രകാരം പിഎംഐയില്‍ സേവന മേഖലയിലെ വളര്‍ച്ച 53.8 ല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ ഇത് 49.6 ലേക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
സേവന മേഖലയിലെ വളര്‍ച്ച നിക്കെയ് ഇന്ത്യ പര്‍ച്ചേസിങ് മാനേജേഴ്‌സ് സൂചിക പിഎംഐയില്‍ 50 ന് മുകളിലേക്കെത്തിയാല്‍ സേവന മേഖലയിലെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 50 ന് താഴേക്ക് വരികയാണെങ്കില്‍ സേവന മേഖലയിലെ വളര്‍ച്ചയില്‍ ഇടിവാണ് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര ആവശ്യകതയിലും, ആഭ്യന്തര ആവശ്യവകതയിലും വര്‍ധനവ് രേഖപ്പെടുത്തിയതോടെയാണ് സേവന മേഖലയില്‍ ജൂലൈ മാസത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാപാര രംഗത്തെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും, വ്യാപാര രംഗത്തെ കയറ്റുമതി മേഖലയിലുണ്ടായ വളര്‍ച്ചയും സേവന മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചയാണ് സേവന മേഖലയില്‍ ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സേവന മേഖലയിലെ തൊഴില്‍ സാധ്യതയുടെ വര്‍ധനവില്‍ 2011 ന് ശേഷം ഏറ്റവും ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.