
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിലൊന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി). ബാങ്ക് വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കിന്റെ അറ്റനഷ്ടം 492.28 കോടി രൂപയായി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ സ്റ്റാന്‍ഡ് എലോണ്‍ അറ്റ നഷ്ടം പെരുകിയെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്കിന് 246.51 കോടി രൂപയുടെ അറ്റലാഭം നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സെപ്റ്റംബറിലവസാനിച്ച ബാങ്കിന്റെ അറ്റാദായത്തില്‍ 507.05 കോടി രൂപയുടെ അറ്റാദായം നേടിയെടുക്കാന്‍ സാധിച്ചിരുന്നുവെന്നാണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധന, ഇത് മൂലമുണ്ടായ അടിയന്തിര ചിലവ് തുടങ്ങിയ ആവശ്യങ്ങള്‍ വര്‍ധിച്ചതാണ് ബാങ്കിന്റെ നഷ്ടം പെരുകാന്‍ കാരണമായത്.
അതേസമയം മൂന്നാം പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 15,967.49 കോടി രൂപയോളമായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ആകെ വരുമാനത്തില്‍ രേഖപ്പെടുത്തിയത് 14,854.24 കോടിയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മൂന്നാം പാദത്തില്‍ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തില്‍ രേഖപ്പെടുത്തിയത് 4,355 കോടി രൂപയാണ്. അതേസമയം ബാങ്കിന്റെ ആസ്തിയിനത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബാങ്കിന്റെ ആകെ ആസ്തി മൂന്നാം പാദത്തില്‍ 8,20,779.98 രൂപയായി ഉയര്‍ന്നു. അതേസമയം കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ ആസ്തിയിനത്തില്‍ രേഖപ്പെടുത്തിയത് 7,47,806.10 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.