
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) വീണ്ടും വായ്പാ തട്ടിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് സിന്‍ടെക്‌സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (എസ്ഐഎല്‍) എടുത്തിരിക്കുന്ന വായ്പയാണ് ഇപ്പോള്‍ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ആയി മാറ്റിയിരിക്കുന്നത്. സിന്‍ടെക്‌സ് ബാങ്കില്‍ നിന്ന് 1,203.26 കോടി രൂപയുടെ വായ്പ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. കമ്പനിയുടെ (എസ്ഐഎല്‍) അക്കൗണ്ട് വഴിയുള്ള 1,203.26 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്ക് റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ വിജ്ഞാപനത്തിലാണ് ഇന്നലെ ബാങ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിസര്‍വ് ബാങ്ക് മാനദണ്ഡമനുസരിച്ച് ഒരു വായ്പാ അക്കൗണ്ട് തിരിച്ചടവില്ലാതെ മുടങ്ങിയാല്‍ സാധ്യതയുള്ള നഷ്ടമനുസരിച്ച് ഒരു തുക അതാത് ബാങ്കുകള്‍ നീക്കിവെക്കണം. ഇതനുസരിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക് 215.21 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അഹമ്മദാബാദിലെ ബാങ്കിന്റെ സോണല്‍ ഓഫീസില്‍ നിന്നാണ് ഇത്രയും വലിയ തുക വായ്പയായി നല്‍കിയിട്ടുള്ളത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. മുമ്പ് 13000 കോടി രൂപയുടെ പിഎന്‍ബി വായ്പാ തട്ടിപ്പു നടത്തി രാജ്യം വിട്ട് പിടികിട്ടാപ്പുള്ളിയായ കോടീശ്വരന്നാണ് നീരവ് മോദി.