കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളില്‍ ഇനി ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍

November 25, 2021 |
|
News

                  കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളില്‍ ഇനി ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍

കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളില്‍ ത്രീ വീലര്‍, ടൂ വീലര്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി 1, 140 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇ- ടെന്‍ഡര്‍ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 26-ാം തിയതി വരെയാണ്. നിലവിലുള്ള പോസ്റ്റില്‍ തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് വഴി ചെലവ് കുറയ്ക്കാനാകും എന്നാണ് വിലയിരുത്തല്‍.

കുറഞ്ഞനിരക്കില്‍ ഓട്ടോറിക്ഷകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഒക്കെ ചാര്‍ജിങ് സേവനങ്ങള്‍ ലഭ്യമാക്കാനും പദ്ധതി സഹായകരമാകും. റോഡരികിലും പാര്‍ക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോള്‍ മൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ഓട്ടോ, സ്‌കൂട്ടര്‍ എന്നിവ സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാനും സംവിധാനത്തിലൂടെ കഴിയും. ചാര്‍ജ് ചെയ്ത ശേഷം തുക മൊബൈല്‍ ആപ്പ് വഴി വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വളരെ ലളിതമായി അടയ്ക്കാനാകും. പ്രീപെയ്ഡ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ആദ്യ ഘട്ടമായി കോഴിക്കോട് 10 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. കേരളം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച പ്രത്യേക ഷെഡ്യൂള്‍ കെഎസ്ഇബി പുറത്തിറക്കിയിട്ടുണ്ട്. 1140 പോള്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ കേരളത്തിലുടനീളം സ്ഥാപിക്കാനും കമ്മീഷന്‍ ചെയ്യുന്നതിനുമാണ് കരാര്‍ ക്ഷണിച്ചിരിക്കുന്നത്. ടെന്‍ഡര്‍ ഐഡിക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം. വേേു:െ//യശ.േഹ്യ/30ഠഇേകൗ . ഒരു ലക്ഷം രൂപയാണ് ഇതിനായി നിക്ഷേിക്കേണ്ട തുക. ബിഡിനായുള്ള പ്രോസസിങ് നിരക്ക് തിരിച്ചു കിട്ടില്ല. 8,850 രൂപയാണ് പ്രോസസിങ് ഫീസ് ഇനത്തില്‍ ഈടാക്കുക. 7500 രൂപയാണ് ഫീസ് എങ്കിലും 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെയാണിത്. കരാര്‍ കാലവധി മുതല്‍ ആറു മാസത്തേക്കായിരിക്കും കരാറിന് സാധുത.

നവംബര്‍ 30 മുതല്‍ ലേല നടപടികള്‍ തുടങ്ങിയേക്കും. കെഎസ്ഇബി വെബ്‌സൈറ്റിലും ടെന്‍ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. അതേസമയം യാതൊരു കാരണവും കൂടാതെ ലേല നടപടികള്‍ റദ്ദു ചെയ്യാന്‍ കെഎസ്ഇബിക്ക് അധികാരം ഉണ്ടായിരിക്കും. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍, റെന്യൂവബ്ള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ്‌സ് ചീഫ് എഞ്ചിനിയറുടെ കാര്യാലയം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാം.

Read more topics: # KSEB, # കെഎസ്ഇബി,

Related Articles

© 2024 Financial Views. All Rights Reserved