വെല്‍നെസ് ഫോറെവര്‍ 1200 കോടി രൂപ സമാഹരിക്കുന്നു

April 27, 2021 |
|
News

                  വെല്‍നെസ് ഫോറെവര്‍ 1200 കോടി രൂപ സമാഹരിക്കുന്നു

ന്യൂഡല്‍ഹി: റീടെയ്ല്‍ ഫാര്‍മസി ശൃംഖലയായ വെല്‍നെസ് ഫോറെവര്‍ 1200 കോടി വരെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നു. 160 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനായി ഇനീഷ്യല്‍ പബ്ലിക് ഓഫറിങിനൊരുങ്ങുകയാണ് കമ്പനി. ഐപിഒ സാധ്യമാവുകയാണെങ്കില്‍ ഇന്ത്യന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ഇടംപിടിക്കുന്ന ആദ്യ ഫാര്‍മസി റീടെയ്ല്‍ ചെയിനായിരിക്കും ഇത്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെയും ഉപദേശകരെയും ഐപിഒയ്ക്ക് വേണ്ടി കമ്പനി നിയോഗിച്ചുകഴിഞ്ഞു.

എന്നാല്‍, ഐപിഒയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി നൂറ് കണക്കിന് പുതിയ സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനിയുടെ ശ്രമം. 2020 നവംബറിലാണ് കമ്പനിയില്‍ അദര്‍ പൂനാവാല 130 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved