
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ വിടാനുള്ള ബ്രെക്‌സിറ്റ് കരാറില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അത് കൊണ്ട് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് ഇന്ന് നിര്‍ണായക ദിനം കൂടിയാണ്. എന്ത് സംഭവിക്കുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടപറയേണ്ടി വരും. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ വൈകിപ്പിക്കുന്നടക്കമുള്ള മാര്‍ഗങ്ങളിലേക്ക് പ്രധാനമന്ത്രി തെരേസാ മെയ് കടന്നു ചെല്ലുമോ എന്നും ലോക രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്കപ്പെടുന്നുണ്ട്.
യൂറോപ്യന്‍ യൂണിയനുമായി നിലവിലെ സാഹചര്യത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് ശ്രമിച്ചെന്നും ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെടുത്തുകയാണെങ്കില്‍ കരാറില്ലാതെ യൂണിയനില്‍ നിന്ന് വിടപറയണോ എന്ന് തീരുമാനിക്കാന്‍ വീണ്ടും ബുധനാഴ്ച വോട്ടെടുപ്പ് നടത്തിയേക്കും. നിര്‍ണായകമായ തീരുമാനങ്ങളടക്കം ഈ വോട്ടെടുപ്പിലൂടെ ബ്രിട്ടനിലുണ്ടാകുമെന്നും രാഷ്ട്രീയ പ്രതിസന്ധിയും, സാമ്പത്തിക പ്രതിസന്ധിയും ബ്രിട്ടനില്‍ രൂപപ്പെടുമെന്നും ആഗോള സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്.
അതേസമയം സാഹചര്യങ്ങള്‍ കൂടുതല്‍ വശളായാല്‍ 2019 മാര്‍ച്ച് 29 ന് അര്‍ധരാത്രിയോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകേണ്ടി വരും. കരാറുമായി ബന്ധപ്പെട്ട് മേയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോദ് ജങ്കറും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. ബ്രെക്സിറ്റ് കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പിലാക്കണമെന്നാണ് ഭൂരിപക്ഷം എംപിമാരുടെയും പ്രധാന ആവശ്യം. അതേ സമയം കരാര്‍ നടപ്പിലാക്കുകയാണെങ്കില്‍ ഭീമമായ തുക ബ്രിട്ടന്‍ യൂരോപ്യന്‍ യൂണിയന് നല്‍കേണ്ടി വരും.