
ന്യൂഡല്‍ഹി: ഊര്‍ജ സംഭരണ ശേഷിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്. 2022 ല്‍ രാജ്യം ഊര്‍ജമേഖലയില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കുമെന്ന ആത്മവിശ്വാസം കേന്ദ്ര ഊര്‍ജ മന്ത്രി ആര്‍ രാജ്കുമാര്‍ സിംഗ് പ്രകടിപ്പിച്ചു. 2022 ല്‍ ഇന്ത്യ ഊര്‍ജമേഖലയില്‍ നിന്ന് 175 ഗിഗാവാട്ട് ശേഷിയെന്ന നേട്ടം കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കഴിഞ്ഞവര്‍ഷം 80 ഗിഗാവാട്ട് ശേഷി ഊര്‍ജ മേഖലയില്‍ നിന്ന് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ആര്‍ കെ സിംഗ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഊര്‍ജ മേഖലയുടെ വളര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 24 ഗിഗാ വാട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ മേഖല ആകെ 1,46,000 മെഗാവാട്ടായി ഉയര്‍ത്തുകയും ചെയ്യും. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 175 ഗിഗാവാട്ട് ഊര്‍ജ ഉത്പാദനമാണ്.
100 ഗിഗാവാട്ട് ഊര്‍ജ ഉത്പാദനം നടത്തുന്നത് സൗരോര്‍ജത്തില്‍ നിന്നും 10 ഗിഗാ വാട്ട് ജൈവ മേഖലയില്‍ നിന്നും, 60 ഗിഗാ വാട്ട് പവറോര്‍ജത്തില്‍ നിന്നും, ഹൈഡ്രോ ഈര്‍ജത്തില്‍ 5 ഗിഗാ വാട്ട് ഈര്‍ജവും ഉത്പാദിപ്പിക്കും.
അതേസമയം ഊര്‍ജ ഉത്പാദന മേഖലിയില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച നേട്ടം സാധ്യമല്ലെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മേര്‍കോം ഇന്ത്യ റിസേര്‍ച്ചിന്റെ അഭിപ്രായത്തില്‍ 2022 ല്‍ ഇന്ത്യ 71 ഗിഗാ വാട്ട് ഊര്‍ജ ഉത്പാദനം മാത്രമേ നടത്തുവെന്നുമാണ് മോര്‍കോം റിസേര്‍ച്ച് മുന്നോട്ടുവെക്കുന്നത്.