
പവര്‍ഗ്രിഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് യൂണിറ്റുകളുടെ ആദ്യ ഓഹരി വില്‍പ്പന (ഐപിഒ) ഏപ്രില്‍ 29ന് ആരംഭിച്ച് മേയ് മൂന്നിന് അവസാനിക്കും. യൂണിറ്റ് വില ബാന്‍ഡ് 99 - 100 രൂപയാണ്. പവര്‍ഗ്രിഡിന്റെ 49,934.84 ദശലക്ഷം യൂണിറ്റുകളാണ് ഇഷ്യു ചെയ്യുന്നത്. നിക്ഷേപകര്‍ കുറഞ്ഞത് 1100 യൂണിറ്റുകള്‍ക്ക് അപേക്ഷിക്കണം.
പവര്‍ഗ്രിഡ് യൂണിറ്റുകള്‍ ബിഎസ്ഇ ലിമിറ്റഡ്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയില്‍ ലിസ്റ്റു ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എഡല്‍വെയിസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) ്രൈപവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.