ഇത്തവണയും മാറ്റമില്ലാതെ ചെറു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്

January 01, 2022 |
|
News

                  ഇത്തവണയും മാറ്റമില്ലാതെ ചെറു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക്

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, മറ്റു ചെറു സമ്പാദ്യ നിക്ഷേപ പദ്ധതികളുടെയെല്ലാം പലിശ നിരക്കില്‍ ഇത്തവണയും മാറ്റമില്ല. 2020 ഒക്ടോബര്‍-ഡിസംബര്‍ കാലത്തെ നിരക്ക് തന്നെയായിരിക്കും 2022 ജനുവരി-മാര്‍ച്ച് കാലയളവിലും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് 7.1 ശതമാനത്തില്‍ തുടരും. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതികളുടെ വാര്‍ഷിക പലിശ നിരക്ക് 7.4 ശതാനമായിരിക്കും. സുകന്യ സമൃദ്ധിയില്‍ 7.6 ശതമാനം പലിശ ലഭിക്കും.

പോസ്റ്റ് ഓഫീസ് മുഖേനയുള്ള അഞ്ചു വര്‍ഷ പ്രതിമാസ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് 6.6 ശതമാനത്തില്‍ തുടരും. അഞ്ചു വര്‍ഷ നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപത്തിന്റെ പലിശ 6.8 ശതമാനമായി തുടരും. ഒരു വര്‍ഷ നിക്ഷേപത്തിന് 5.5 ശതമാനമായിരിക്കും പലിശ നിരക്ക്.
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഓരോ ത്രൈമാസത്തിന്റെ തുടക്കത്തിലും കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. ഗവണ്‍മെന്റ് സെക്യൂരിറ്റീസില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നിശ്ചയിക്കുന്നത്. ചെറു നിക്ഷേപ പദ്ധതികളായ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ,് കെവിപി, ടൈം ഡിപ്പോസിറ്റുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം, സുകന്യ സമൃദ്ധി യോജന തുടങ്ങിയവയുടെ പലിശ നിരക്ക് അടുത്ത മൂന്നു മാസങ്ങളില്‍ മാറ്റമില്ലാതെ തുടരും. ഏപ്രിലില്‍ വീണ്ടും നിരക്ക് വര്‍ധന പരിഗണിക്കും.

പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശ നിരക്കിലാണ് പ്രധാനമായും മാറ്റമുണ്ടാകുക. നാഷണള്‍ സേവിംഗ്സ് സര്‍ട്ടഫിക്കറ്റ്, കെവിപി, ടൈം ഡിപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്‌കീം അടക്കമുള്ള മറ്റു പദ്ധതികളില്‍ മിക്കതും കാലാവധി പൂര്‍ത്തിയാകുന്നതു വരെ ഒറ്റ നിരക്കാണ്. പൊതുവേ പലിശ നിരക്കില്‍ കുറവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ കുറവ് വരുത്തിയില്ലെന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാകും. മിക്ക ബാങ്കുകളും ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെയുള്ള നിക്ഷേപത്തിന്മേല്‍ നല്‍കുന്ന പലിശ 5- 5.5 ശതമാനമാണ്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved