
ന്യൂഡല്‍ഹി: വിദേശത്ത് ജോലി തേടി പോകുന്നവര്‍ക്കായുള്ള ഗവണ്മെന്റിന്റെ പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയിനിംഗ് (പിഡിഒടി) പരിപാടിക്ക് മികച്ച പ്രതികരണം. ഇതിനോടകം ഒരു ലക്ഷം പേരാണ് കേന്ദ്രത്തില്‍ നിന്നും പരിശീലനം പുര്‍ത്തിയാക്കിയത്. ഇതോടനുബന്ധിച്ചു വെര്‍ച്വല്‍ മോഡില്‍ നടന്ന ചടങ്ങില്‍ 1,00,000 )മത്തെ പങ്കാളിക്ക് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് കൈമാറി, കൂടാതെ പുതിയ പിഡിഒടി പോര്‍ട്ടലിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷനും സംസ്ഥാന ഗവണ്മെന്റുകള്ക്കും അനുബന്ധമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറി (സി ഐ ഐ ) , ഫിക്കി, കേന്ദ്ര ഇലക്ള്‍ട്രോണിക്സ്- ഐ ടി മന്ത്രാലയം എന്നിവയുടെ പൊതു സേവന കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രാജ്യത്തൊട്ടാകെ പിഡിഒടി കേന്ദ്രങ്ങള്‍ 30ല്‍ നിന്ന് 100 ??ലധികം വരെ വിപുലീകരിക്കുകയും പങ്കാളികളെ വൈവിധ്യവത്കരിക്കുകയും ചെയ്തതായി മുരളീധരന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
വിദേശത്തേക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റ് ഇസിആര്‍ രാജ്യങ്ങളിലേക്കും പോകുന്ന ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ, സോഫ്റ്റ് സ്കില്‍സ് വര്‍ദ്ധിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം 2018 ല്‍ പിഡിഒടി പരിപാടി ആരംഭിച്ചു. ലക്ഷ്യസ്ഥാനമായ രാജ്യത്തിന്റെ സംസ്കാരം, ഭാഷ, പാരമ്പര്യം, ദേശീയ നിയമങ്ങളും ചട്ടങ്ങളും മനസിലാക്കാന്‍ പ്രവാസി തൊഴിലാളികളെ ഓറിയന്റേഷന്‍ സഹായിക്കുന്നു. അവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വിവിധ സര്‍ക്കാര്‍ സംരംഭങ്ങളായ പ്രവാസി ഭാരതീയ ഭീമ യോജന, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്, മദദ് പോര്‍ട്ടല്‍, പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങള്‍ തുടങ്ങിയവ അറിയാനും ഇത് സഹായിക്കുന്നു.