
ന്യൂഡല്‍ഹി: ഇന്ത്യയുട വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് നടപ്പുവര്‍ഷത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. രാജ്യം ഇക്കാര്യത്തില്‍ വലിയ ആശങ്കയോടെയാണ് കഴിയുന്നത്. വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുന്നതിന്റെ പ്രധാന കാരണം രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയുമെല്ലാം തളര്‍ച്ചയിലേക്കെത്തിയെന്നാണ് വ്യക്തമാക്കുന്നത്. നടപ്പുവര്‍ഷത്തെ ഒന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്കും ചുരങ്ങി. ഇതോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തിലും, നിര്‍മ്മാണ മേഖലയിലും ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും അതെല്ലാം വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച അന്താരാഷ്ട്ര നാണ്യ നിധിയേയും അതിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥിനേയും മന്ത്രിമാര്‍ ആക്രമിക്കുമ്പോള്‍ അതിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് പി.ചിദംബരം 'നോട്ട് നിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ ആളാണ് ഗീതാ ഗോപിനാഥ്. അതുകൊണ്ട് തന്നെ ഐ.എം.എഫിനെതിരേയും ഗീതാഗോപിനാഥിനെതിരേയും മന്ത്രിമാരടക്കം അക്രമിക്കും.അതിനെ നേരിടാന്‍ നാം തയ്യാറെടുക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു', ചിദംബരം ട്വീറ്റ് ചെയ്തു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഐ.എം.എഫ് കഴിഞ്ഞ ദിവസം 4.8 ശതമാനമാക്കി വെട്ടിക്കുറച്ചിരുന്നു. മൂന്ന് മാസം കൊണ്ട് 1.3 ശതമാനം വളര്‍ച്ചയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദ്ദവും വായ്പ വളര്‍ച്ചയിലെ ഇടിവും ആഭ്യന്തര ഡിമാന്‍ഡ് കുത്തനെ കുറച്ചുവെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടിലുള്ളത്. ഉത്തേജന നടപടികളൊന്നും കാര്യക്ഷമമല്ലെന്നും വളര്‍ച്ച ഇതിനേക്കാള്‍ താഴെ പോകുമെന്നും ചിദംബരം വ്യക്തമാക്കി.
അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയില്‍ ആശങ്കള്‍ ശക്തം
ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി. 2020 ലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രേവേശിക്കുന്നത് കൂടുതല്‍ ആശങ്കയോടെയാണ്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ഒ്ന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.
രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം ഇപ്പോഴും വലിയ തളര്‍ച്ചയിലൂടെ കടന്നുപോകുന്നത്. പൊതുചിലവിടല്‍ കൂട്ടാനുള്ള പദ്ധതികള്‍ക്കെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടുള്ളത്. കയറ്റുമതി ഇറക്കുമതി വ്യാപാര മേഖലയെയും, കാര്‍ഷിക നിര്‍മ്മാണ മേഖലയും എല്ലാം തളര്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കുവഹിക്കുന്ന ആട്ടോ മൊബീല്‍, ധനകാര്യം, റിയല്‍ എസ്റ്റേറ്റ് മേഖലയുമെല്ലാം ഇപ്പോഴും തളര്‍ച്ചയിലാണ്. ഘട്ടം ഘട്ടമായി ഈ മേഖലയെ കരകയറ്റിയില്ലെങ്കില്‍ രാജ്യം ഇനി അഭിമുഖീരിക്കേണ്ടി വരിക ഏറ്റവും വലിയ വെല്ലുവളിയാകുമെന്നുറപ്പാണ്. ഇന്ത്യയില്‍ രൂപപ്പെട്ട മാന്ദ്യം ആഗോള തലത്തിലെ ചില കാരണങ്ങള്‍ മുഖേനയാണണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും സര്‍ക്കാര്‍ നടപ്പിലാക്കിയ ചില നയങ്ങളാണ് സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിസന്ധികല്‍ സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
വാഹന വിപണിയടക്കം 2019 ല്‍ അഭിമുഖീകരിച്ചത് തന്നെ ഏറ്റവും വലിയ പ്രതസിയാണ്. ഉത്സവ സീസണില്‍ പോലും രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഉയര്‍ന്ന നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വില്‍പ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാന്യുഫാക്ചേഴ്സിന്റെ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയില്‍ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.
ബിഎസ് ഢക ന്റെ നിബന്ധനകള്‍ കര്‍ക്കശനമാക്കിയതും വാഹന നിര്‍മാണ മേഖലയിലെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. പെട്രോള്‍ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകര്‍ച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. വാഹന വിപണിയിലെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രതിസ്ന്ധിയുണ്ടാക്കുന്ന കാര്യങ്ങളണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറില്‍ നേരിയ രീതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ആകെ വാഹനവില്‍പ്പനയില്‍ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.