
വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ത്യ യുഎസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യമാണെന്നാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുന്നുവെന്നാരോപിച്ചാണ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്രാവശ്യം ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തില്ലെന്നാണ് ട്രംപ് പറയുന്നത്.
അതേസമയം ചൈന, ഇന്ത്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയുടെ പേപ്പര്‍ ഉത്പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനികില്ലെന്നുമാണ് അമേരിക്ക പറയുന്നത്. വിസ്‌കോന്‍സലില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ പുതിയ പ്രസ്താവന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കയെ എല്ലാ രാജ്യങ്ങളും ഉപയോഗപ്പെടുത്തി നേട്ടം കൊയ്യുകയാണെന്നും ട്രംപ് ആരോപിച്ചു. തിരിച്ച് അമേരിക്കയ്ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് ട്രംപ് തുറന്നടിച്ചു.