
തിരുവനന്തപുരം: സ്വകാര്യബസുകള്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ്മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച പ്രശ്‌നങ്ങളില്‍ ധാരണയായതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ഫെബ്രുവരി 20 മുതല്‍ സര്‍ക്കാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്തിമനിലപാടെടുക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇന്ധനവില വര്‍ധനവ് പരിഗണിച്ച് മിനിമം ബസ് ചാര്‍ജ് പത്ത് രൂപയാക്കുക,മിനിമം ചാര്‍ജില്‍ സഞ്ചരിക്കാനുള്ള ദൂരം രണ്ടര കിലോമീറ്ററായി ചുരുക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്. ഇതേ ആവശ്യം മുഴുവന്‍ ആവശ്യങ്ങളും പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. അതേസമയം സര്‍ക്കാരിന് അനുവദിച്ച തീയതിക്കകം തീരുമാനം ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി 21ന് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.