
ന്യൂഡല്‍ഹി:ജോലി സമയം കഴിഞ്ഞാല്‍ ബോസിന്റെ ഫോണ്‍ കോള്‍ ഒഴിവാക്കാനുള്ള ബില്ല് പാര്‍ലമെന്റില്‍. ജീവനക്കാരുടെ സ്വകാര്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാനും മാനസിക സംഘര്‍ഷത്തില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കുകയെന്നതുമാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. എന്‍സിപി എംപി സുപ്രിയ സുലെയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ദ റൈറ്റു റ്റു കണക്ട് എന്ന പേരിലാണ് സുപ്രിയ സുലെ വേറിട്ടൊരു ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ജീവനക്കാരെ ജോലി സമയത്തിന് ശേഷം സ്വതന്ത്രരായി വിടണമെന്ന നിര്‍ദേശമാണ് സുപ്രിയ സുലെ മുന്നോട്ട വെക്കുന്നത്.
ജോലി സമയം കഴിഞ്ഞാല്‍ ജീവനക്കാരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന കമ്പനി ഉടമകള്‍ക്ക് കടിഞ്ഞാണിടുന്ന തരത്തിലാണ് ബില്ല് അവതിരിപ്പിച്ചിട്ടുള്ളത്. പത്തില്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് ക്ഷേമ സമിതി രൂപീകരിക്കാനും ബില്ലില്‍ നിര്‍ദേശം വെക്കുന്നുണ്ട്. ജീവനക്കാരുടെ മാനസിക സംഘര്‍ഷങ്ങളെ പറ്റിയും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും പഠനം നടത്തണമെന്നും സുപ്രിയ സുലെ ബില്ലില്‍ പ്രധാന നിര്‍ദേശമായി മുന്നോട്ട് വെക്കുന്നുണ്ട്.
തൊഴിലിന് ശേഷം അവരെ സ്വതന്ത്രമായി വിടണമെന്നാണ് ബില്ലില്‍ സുപ്രിയ സുലെ പറയുന്നത്. ജീവനക്കാരുടെ തൊഴിലിന് ശേഷം കൂടുതല്‍ സമയം അധികം ജോലി ചെയ്യുന്നത് മാനസിക സംഘര്‍ഷങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നാണ് സുപ്രിയ സുലെ അഭിപ്രായപ്പെടുന്നത്. ജോലി ഭാരം കുറക്കാനുള്ള പ്രധന നിര്‍ദേശമായി ഈ ബില്ലിനെ കണക്കാക്കാം.