അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തിലൂടെ 16,000 കോടി രൂപയുടെ പദ്ധതികള്‍ വരുന്നു; 2 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

February 13, 2021 |
|
News

                  അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തിലൂടെ 16,000 കോടി രൂപയുടെ പദ്ധതികള്‍ വരുന്നു; 2 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

തിരുവനന്തപുരം: സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തിലൂടെ 16,000 കോടി രൂപയുടെ പദ്ധതികള്‍ 2 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്നു വ്യവസായവകുപ്പ്. കെഎസ്‌ഐഡിസി വഴി 6000 കോടി, കിന്‍ഫ്ര വഴി 3000 കോടി, കെബിപ് വഴി 4074 കോടി രൂപ വീതമുള്ള പദ്ധതികള്‍ തുടങ്ങാനുള്ള നടപടികളായെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.

അസെന്‍ഡ് വഴി 148 ധാരണാ പത്രങ്ങളാണ് ഒപ്പിട്ടത്. 100 പദ്ധതികള്‍ക്ക് ഭൂമി കണ്ടെത്തി. 82 എണ്ണത്തിന്റെ രൂപരേഖ തയാറായെന്നും മന്ത്രി പറഞ്ഞു.കൊച്ചി- ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായി പാലക്കാട് 1878 ഏക്കറും എറണാകുളത്ത് 500 ഏക്കറും ഏറ്റെടുക്കും. ചെറുകിട വ്യവസായമേഖലയില്‍ 100 കോടി വരെ മുതല്‍ മുടക്കുന്ന സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കുന്നുണ്ട്. 100 ദിന കര്‍മപരിപാടിയില്‍ സംരംഭകത്വ മേഖലയില്‍ മാത്രം 28946 പേര്‍ക്കു തൊഴില്‍ ലഭ്യമാക്കി. 14 വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ തുടങ്ങും. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്നും മന്ത്രി പറഞ്ഞു.

Read more topics: # Investment,

Related Articles

© 2024 Financial Views. All Rights Reserved