
ന്യൂഡല്‍ഹി: അധിക സാമ്പത്തിക ബാധ്യത മൂലം രാജ്യത്തെ വിവിധ ഇടങ്ങളിലെ എടിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പൊതതുമേഖലാ ബാങ്കുകളിലെ 5500 എടിഎം അടച്ചിട്ടതായാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. പൊതുമേഖലാ ബാങ്കിന്റഎ 600 ഓളം ബ്രാഞ്ചുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ടെന്നുമാണ് വിവരം. എടിഎമ്മിന്റെ പ്രവര്‍ത്തനം നിര്‍ത്തിലാക്കിയതോടെ രാജ്യത്തെ ബാങ്കിങ് ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം ഇപ്പോള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വേഗത്തില്‍ പണം ലഭിക്കാതിരിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് നേരിടേണ്ടി വരും. എടിഎമ്മിന്റെയും, ബ്രാഞ്ചുകളിലെയും പ്രവര്‍ത്തനം നിര്‍ത്തിലക്കിയത് പൊതുമേഖലാ ബാങ്കുകളിലെ ചിലവിടല്‍ കുറക്കാനും, കൂടുതല്‍ മൂലധന പര്യാപ്തിയുണ്ടാക്കാന്‍ വേണ്ടിയുമാണെന്നാണ് ബാങ്കിങ് മേഖലയിലുള്ള പറയുന്നത്.
ഇതിന്റെ ഭാഗമായി 2018 ജൂണ്‍ മാസം മുതല്‍ 2019 ജൂണ്‍ വരെ 768 എടിഎമ്മുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയിട്ടുണ്ട്. 420 ഓളം ബ്രാഞ്ചുകളാണ് ഇക്കാലയളവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ബാങ്ക് ഓഫ് ബറോഡ,വിജയ് ആന്‍ഡ് ദേനാ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളിലെ 40 ബ്രാഞ്ചുകളും, 270 എടിഎമ്മുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പൊതുമേഖലാ ബാങ്കുകളിലെ എടിഎമ്മിന്റെ പ്രവര്‍ത്തനം ചുരുക്കുന്നതോടെ ബാങ്കുകള്‍ക്ക് മൂലധന പര്യാപ്തിയും, സമ്പത്തിക ചിലവിടല്‍ കുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.