
2017 മുതല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥരുടെ വേതന പരിഷ്‌കരണം ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) വര്‍ക്ക്‌മെന്‍ യൂണിയനും ഒപ്പുവെച്ചു. മൊത്തം വേതന വര്‍ദ്ധനവ് 3,385 കോടി രൂപയാണ്. ഇത് ശമ്പള സ്ലിപ്പ് ഘടകത്തിന്റെ 15% ആണ്. 1.11.2017 മുതല്‍ നല്‍കേണ്ട വേതന പരിഷ്‌കരണം 11.11.2020 നാണ് ഒപ്പു വച്ചത്.
പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ വേതനത്തില്‍ 15% വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കണമെന്ന പൊതുമേഖലാ ജീവനക്കാരുടെ ആവശ്യം പ്രഖ്യാപിച്ച മാറ്റങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ, പെന്‍ഷന്റെ കാര്യത്തില്‍ വിവേചനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രസ്താവിച്ചു.
വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ (OROP) പദ്ധതി സ്വീകരിക്കുന്ന ബാങ്കുകളെക്കുറിച്ച് ധനമന്ത്രി സൂചനകള്‍ നല്‍കി. അതായത് വിരമിക്കല്‍ തീയതിയോ ഒരു ജീവനക്കാരന്റെ റാങ്കോ പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേ അളവിലുള്ള പെന്‍ഷന്‍ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശമ്പള സ്ലിപ്പില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പരമാവധി 1,500 രൂപയുടെ യഥാര്‍ത്ഥ വേതന വര്‍ദ്ധനവ് മാത്രമേ നല്‍കുന്നുള്ളൂ. വ്യക്തിഗത തലത്തില്‍ പൊതുമേഖലാ ബാങ്കുകളിലെ ഗ്രേഡ് എ ഓഫീസര്‍മാര്‍ക്ക്, 15% വര്‍ദ്ധനവ് അവരുടെ ശമ്പളത്തില്‍ 1,100 രൂപ വര്‍ദ്ധനവ് മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കൂടാതെ, ഇത് 6352 പോയിന്റുകളുടെ ക്ഷാമബത്ത (ഡിഎ) ഇതില്‍ ലയിപ്പിക്കുന്നു. ഇതിനര്‍ത്ഥം ശമ്പള വര്‍ദ്ധനവിന്റെ ഭൂരിഭാഗവും ക്ഷാമബത്തയായി ജീവനക്കാര്‍ ഇതിനകം തന്നെ നേടുന്നുണ്ട്.
സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി കുടുംബ പെന്‍ഷനും ഇപ്പോള്‍ 30% യൂണിഫോം നിരക്കില്‍ നല്‍കപ്പെടും. മരണപ്പെട്ട ജീവനക്കാരന്റെ ശമ്പളത്തിന്റെ 30 ശതമാനം നിരക്കില്‍ കുടുംബ പെന്‍ഷന്‍ നല്‍കും. കുടുംബ പെന്‍ഷന് പരിധി നിശ്ചയിക്കരുതെന്നും ഗവണ്‍മെന്റ് അംഗീകരിക്കുമ്പോള്‍ ഈ വ്യവസ്ഥകള്‍ എസ്ബിഐയ്ക്ക് ബാധകമാകുമെന്നും ഐബിഎയുടെ വിജ്ഞാപനത്തില്‍ പറയുന്നു. വൈദ്യസഹായ പദ്ധതി പ്രകാരം മെഡിക്കല്‍ ചെലവുകള്‍ തിരിച്ചടയ്ക്കുന്നത് പ്രതിവര്‍ഷം 2,355 രൂപയായി പരിമിതപ്പെടുത്തി.