പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

December 07, 2020 |
|
News

                  പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് -19 കാലയളവില്‍ മന്ദഗതിയിലായ രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിനായി പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് തങ്ങളുടെ നിക്ഷേപം വേഗത്തിലാക്കാനും ഡിസംബറോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂലധന ചെലവിന്റെ 75 ശതമാനമായി ഇത് ഉയര്‍ത്താനും ആവശ്യപ്പെട്ടിരുന്നു.

അടുത്ത മാര്‍ച്ചോടെ ഈ പ്രവര്‍ത്തനം 100 ശതമാനത്തിന് മുകളിലേക്ക് എത്തിക്കാനാണ്&ിയുെ;അടുത്തിടെ നടന്ന ഒരു അവലോകന യോഗത്തില്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിപണിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് സമാനമായി കൂടുതല്‍ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൂഡ് വിലയുടെ അടിസ്ഥാനത്തില്‍ വലിയ ഇന്‍വെന്ററി നേട്ടമുണ്ടാക്കാന്‍ സജ്ജമായിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉയര്‍ന്ന ഇടക്കാല ഡിവിഡന്റുകളോ പ്രത്യേക ഡിവിഡന്റുകളോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിലേക്ക് ലാഭ വിഹിതമായി കൂടുതല്‍ പണം എത്താനും ഈ നടപടി സഹായകരമായേക്കും.

Related Articles

© 2025 Financial Views. All Rights Reserved