പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പന നവംബറില്‍; കൂടുതല്‍ മൂലധന സമാഹരണം നടത്തുക ലക്ഷ്യം

October 07, 2019 |
|
News

                  പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വില്‍പ്പന നവംബറില്‍; കൂടുതല്‍ മൂലധന സമാഹരണം നടത്തുക ലക്ഷ്യം

ന്യൂഡല്‍ഹി: പൊതുമഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ കൂടുതല്‍ മൂലധന സമാഹരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നവംബറില്‍ നീക്കം നടത്തിയേക്കും. ഓഹരി വില്‍പ്പനയ്ക്കായുള്ള കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയേക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എസ്‌സിഐ) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ മൂലധന സമാഹരണം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.

അതേസമയം കേന്ദ്രസര്‍ക്കാറിന് ഓഹരി വിറ്റഴിക്കലിലൂടെ കൂടുതല്‍ തുക സമാഹരിക്കാന്‍ സാധ്യമല്ലെന്നാണ് വിലയിരുത്തല്‍. നടപ്പുവര്‍ഷം 1.05 ലക്ഷം കോടി രൂപയുടെ മൂലധന സമാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ 2019 ആദ്യപകുതിയിലെത്തുമ്പോള്‍ കേന്ദ്രസര്‍ക്കാറിന് ആകെ 12,357 കോടി രൂപയുടെ മൂലധന സമാഹരണമാണ് ആകെ നേടാനായത്. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഇതുവരെ ആരും തന്നെ എത്താതാണ് പ്രധാന കാരണം. നിക്ഷേപകര്‍ പ്രതീക്ഷിച്ച പോലെ എത്താത്തത് കേന്ദ്രസര്‍ക്കാറിന് വലിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. 

അതേസമയം വിവിധ കമ്പനിക്കകത്ത് കേന്ദ്രസര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം  51 ശതമാനത്തിന് താഴെയാക്കാനുള്ള നീക്കവും ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യം മാന്ദ്യം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മൂലധന സമാഹരണം നടത്തുന്നതന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പൊതുമേലാ സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി വെട്ടിക്കുറക്കാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി കേന്ദ്രസര്‍ക്കാര്‍ ഓഹരി വിറ്റഴിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രണ്ടില്‍ കൂടുതല്‍ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കല്‍ നടത്തി മൂലധന സമാഹരണം നടത്താനാണ് കേന്ദ്രം ഇപ്പോള്‍ പദ്ധതിയിടുന്നത്. ഓഹരി വിറ്റഴിക്കലിനായുള്ള നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

എന്നാല്‍ ഓഹരി വിഹിതം 51 ശതമാനമാക്കി വെട്ടിച്ചുരുക്കുക വഴി പൊതുമേഖലാ സ്ഥാപനമെന്ന പദവി ഇല്ലാതായിപ്പോകുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്വകാര്യവത്ക്കരണം നടപ്പിലാക്കയാല്‍ അത് വലിയ തിരിച്ചടി നേരിടുമെവന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കേന്ദ്രം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയേക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved