
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ കമ്പനികളിലൊന്നായ പിടിസി ഇന്ത്യ തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ്ഉപകമ്പനികള്‍ വില്‍ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഉപകമ്പനികള്‍ വില്‍പ്പന നടത്തി 1500-2,000 കോടി രൂപ വരെ സമാഹരിക്കാനാണ് നീക്കം. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസെസ്, പിടിസി എനര്‍ജി എന്നീ ഉപ കമ്പനികള്‍ വില്‍ക്കാനുള്ള പ്രാരംഭ ചര്‍ച്ചകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണ് രണ്ട് ഉപ കമ്പനികള്‍ വില്‍ക്കാന്‍ പിടിസി തയ്യാറാകുന്നതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കമ്പനിക്ക് കീഴിലുള്ള പകുതിയിലധികം ഓഹരികളോ, നൂറ് ശതമാനം ഓഹരികളോ വിറ്റഴിക്കും. എന്‍ടിപിസി, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവരാണ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഓഹരികള്‍ വിറ്റഴിച്ച് 1500 കോടി രൂപയോളം സമാഹരിക്കാനുള്ള നീക്കം കമ്പനി ആരംഭിച്ചതായാണ് വിവരം. എന്നാല്‍ പിടിസി ഇന്ത്യ ഫീനാന്‍ഷ്യവ് സര്‍വീസെസ് (പിഎഫ്എസ്) ന് 65 ശതമാനം ഒാൈഹരികളാണ് നിലവിലുള്ളത്. 289 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പിടി എനര്‍ജി പൂര്‍ണമായും പിടിസി ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
അതേസമയം പിടിസി ഇന്ത്യ രണ്ട് ഉപകമ്പനികളിലും ആകെ നിക്ഷേപിച്ച തുക 1400 കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ പറയുന്നത്. മൂലധന നിക്ഷേപം ആസ്രയിച്ചാണ് രണ്ട് ഉപകമ്പനികളും ഇ്‌പ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അത് വലിയ പ്രതസന്ധി നേരിടുന്നതിന് കാരണമായേക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.