മാഹിയിലും പുതുച്ചേരിയിലും ഇന്ധന വില കുറച്ചു; മാഹിയില്‍ പെട്രോള്‍ വില 92.52 രൂപ

November 05, 2021 |
|
News

                  മാഹിയിലും പുതുച്ചേരിയിലും ഇന്ധന വില കുറച്ചു;  മാഹിയില്‍ പെട്രോള്‍ വില 92.52 രൂപ

പുതുച്ചേരി: മറ്റ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു. ഏഴു രൂപയാണ്, പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത്. ഇതോടെ മാഹിയില്‍ പെട്രോള്‍ വില 92.52 ആയി. നിലവില്‍ 23 ശതമാനാണ് പുതുച്ചേരിയില്‍ വാറ്റ് നിരക്ക്.

ഏഴു രൂപ കുറയ്ക്കുന്നതോടെ ഇത് 14.55 ശതമാനമാവും. 94.94 ആണ് പുതുച്ചേരിയിലെ പുതുക്കിയ പെട്രോള്‍ വില. കാരയ്ക്കലില്‍ പെട്രോള്‍ വില 107.52ല്‍ നിന്ന് 94.69 ആവും. മാഹിയിലെ വില 105.32ല്‍നിന്ന് 92.52 ആവും. 104 രൂപയ്ക്കു മുകളിലാണ് മാഹിയോടു ചേര്‍ന്ന കേരള പ്രദേശങ്ങളിലെ പെട്രോള്‍ വില.

മാഹിയില്‍ ഡീസല്‍ വിലയില്‍ 18.92 രൂപയുടെ കുറവാണ് പ്രാബല്യത്തില്‍ വന്നത്. കാരയ്ക്കലില്‍ 19.06 രൂപയും യാനത്ത് 19.11 രൂപയും കുറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍ തീരുവയില്‍ അഞ്ചു രൂപയും ഡീസലിന് പത്തു രൂപയും കുറവ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടുമിക്ക എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളും നികുതി കുറച്ചു. ഒഡിഷയും ഇന്ധന നികുതിയില്‍ കുറവു വരുത്തിയിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved