ബോണ്ടുകളിലൂടെ 6000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി പിഎന്‍ബി

September 11, 2021 |
|
News

                  ബോണ്ടുകളിലൂടെ 6000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി പിഎന്‍ബി

ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 6000 കോടി രൂപ സ്വരൂപിക്കാനൊരുങ്ങി പിഎന്‍ബി ബാങ്ക്. വെള്ളിയാഴ്ച നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ബാങ്ക് ഓഹരി വിപണിയിലും പണം സ്വരൂപിക്കുന്ന കാര്യം അറിയിച്ചു. എടി-1 അല്ലെങ്കില്‍ ടയര്‍-2 ബോണ്ടുകളിലൂടെ പണം സ്വരൂപിക്കുമെന്നാണ് പിഎന്‍ബി അറിയിച്ചിരിക്കുന്നത്.

നേരത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയും ബോണ്ടുകളിലൂടെ പണം സ്വരൂപിക്കുമെന്ന് അറിയിച്ചിരുന്നു. എടി-1 ബോണ്ടുകളിലൂടെ 4000 കോടിയാണ് സ്വരൂപിക്കുമെന്നാണ് എസ്ബിഐ വ്യക്തമാക്കിയത്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളും ബോണ്ടുകളിലൂടെ പണം സ്വരുപിച്ചിരുന്നു. പിഎന്‍ബി സര്‍വീസ് ചാര്‍ജ്, പ്രൊസസിങ് ഫീസും ഉത്സവകാല ഓഫറിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു. നിലവില്‍ 6.80 ശതമാനം നിരക്കില്‍ ഭവന വായ്പയും 7.15 ശതമാനം നിരക്കില്‍ കാര്‍ വായ്പയും നല്‍കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved