38 കോടി വാര്‍ഷിക വരുമാനമുള്ള മിടുമിടുക്കി; ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി ലോകത്തിലെ സമ്പന്നരായ 15 വനിത കായിക താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍; പി.വി സിന്ധു നേടിയത് 15ാം സ്ഥാനം

August 09, 2019 |
|
News

                  38 കോടി വാര്‍ഷിക വരുമാനമുള്ള മിടുമിടുക്കി; ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി ലോകത്തിലെ സമ്പന്നരായ 15 വനിത കായിക താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍; പി.വി സിന്ധു നേടിയത് 15ാം സ്ഥാനം

ഇന്ത്യയുടെ ബാഡ്മിന്റണ്‍ റാണി ലോകത്തിലെ സമ്പന്നരായ 15 വനിത കായിക താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയെന്ന സന്തോഷ വാര്‍ത്തയിലാണ് രാജ്യം. മാഗസീന്‍ പുറത്ത് വിട്ട പട്ടിക പ്രകാരം 5.5 മില്യണ്‍ ഡോളറാണ് പി.വി സിന്ധുവിന്റെ വാര്‍ഷിക വരുമാനം. പട്ടികയില്‍ ടെന്നീസ് താരങ്ങള്‍ക്കാണ് ആധിപത്യം. 29.2 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള യുഎസ് ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസാണ് ഒന്നാമത് നില്‍ക്കുന്നത്.

ജപ്പാന്‍ ടെന്നീസ് താരവും 2018 ലെ യുഎസ് ഓപ്പണ്‍ ചാംപ്യനായ  നവോമി ഒസാക്കയാണ് പട്ടികയില്‍ രണ്ടാമത്. 24.3 മില്യണ്‍ ഡോളറാണ് ഒസാക്കയുടെ വാര്‍ഷിക വരുമാനം. 11.8 മില്യണ്‍ ഡോളര്‍ വരുമാനവുമായി ആഞ്ജലീന കെര്‍ബര്‍ മൂന്നാം സ്ഥാനത്തുണ്ട്.

ജൂണ്‍ 2018 മുതല്‍ 2019 ജൂണ്‍വരെയുള്ള കാലയളവില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് മില്യണ്‍ ഡോളറെങ്കിലും നേടിയ വനിതാ കായിക താരങ്ങളെയാണ് ഫോര്‍ബ്‌സ് പരിഗണിച്ചത്. പ്രൈസ് മണി, ശമ്പളം, ബോണസ്, പരസ്യ വരുമാനം എന്നിവയാണ് താരങ്ങളുടെ വരുമാനത്തില്‍ പരിഗണിച്ചത്.

Related Articles

© 2024 Financial Views. All Rights Reserved