
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പുസാമ്പത്തിക വര്‍ഷം ധന കമ്മി പിടിച്ചു നിര്‍ത്തുന്നതിന് ബജറ്റില്‍ മുന്നോട്ടുവെച്ച പരിധിയില്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ധനകമ്മി 61.4 ശതമാനമായി രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ ധനകമ്മിയായി എത്തിയിരുന്നത് 68.7 ശതമാനമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ ധനകമ്മിയായി രേഖപ്പെടുത്തിയിട്ടുള്ളത് 4.32 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇന്ത്യയുടെ ധനകമ്മിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ധന കമ്മിയായി ആകെ രേഖപ്പെടുത്തിയത് 7.04 ലക്ഷം കോടി രൂപയാണ്.
അതേസമയം കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം ഇതാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 3.3 ശതമാനമായി ധനകമ്മി ചുരുക്കണമെന്നാണ് ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മ്മല സീതാരമന്‍ ബജറ്റില്‍ മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശം. ഒന്നാം പാദത്തില്‍ മൊത്തം മൂലധനച്ചിലവിടലിനായി മൊത്തം സാമ്പത്തിക വര്‍ഷത്തിലേക്ക് ആകെ നിശ്ചയിച്ചിട്ടുള്ള മൂലധനച്ചിലവില്‍ 18.8 ശതമാനമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേപാദത്തില്‍ ആകെ മൂലധനച്ചിലവിടലിനായി നീക്കിവെച്ചത് 29 ശതമാനമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
സര്‍ക്കാറിന്റെ മൂലധനച്ചിലവിടല്‍ കുറഞ്ഞത് മൂലം സാമ്പത്തിക വളര്‍ച്ചയില്‍ കൂടുതല്‍ സ്ഥിരതയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സര്‍ക്കാറിന്റെ മൊത്ത മൂലധനച്ചിലവിടലില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ മൊത്ത മൂലധനച്ചിലവിടലില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 7.22 ലക്ഷം കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ തുറന്നുാക്കാട്ടുന്നത്. ഒന്നാം പാദത്തില്‍ മൂലധനച്ചിലവിടല്‍ 25.9 ശതമാനാമണ് രേഖപ്പെടുത്തിയത്. അതേസമയം ഒന്നാം പാദത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െ വരുമാനമായി രേഖപ്പെടുത്തിയിട്ടുള്ളത് 2.9 ലക്ഷം കോടിരൂപയാണ്. ബജറ്റ് ലക്ഷ്യത്തിന്റെ 13.9 ശതമാനമാണിതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷമിത് 15.3 ശതമാനമായിരുന്നു ഇത്.