മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്ത്; വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെ; പൗരത്വനിയമത്തിനെതിരെയുള്ള ആഭ്യന്തര സംഘര്‍ഷം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു; കേന്ദ്രസര്‍ക്കാറിന്റെ അജണ്ടകള്‍ ഉത്പ്പാദന മേഖലയെ ഒന്നാകെ തളര്‍ത്തി'; കൊറോണയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പരിക്കുകള്‍ ഉണ്ടാക്കി

February 28, 2020 |
|
News

                  മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പുറത്ത്;  വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെ; പൗരത്വനിയമത്തിനെതിരെയുള്ള ആഭ്യന്തര സംഘര്‍ഷം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു;  കേന്ദ്രസര്‍ക്കാറിന്റെ അജണ്ടകള്‍ ഉത്പ്പാദന മേഖലയെ ഒന്നാകെ തളര്‍ത്തി'; കൊറോണയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പരിക്കുകള്‍ ഉണ്ടാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കൊറോണ വൈറസ് ബാധയും, കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.7 ത്തിലേക്ക് ചുരുങ്ങി.  നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍  ഓഫീസ് (NSO) ആണ് ഇന്ത്യയുടെ മൂന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടത്.  അതേസമയം കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയത് 5.6 ശതമാനം ആയിരുന്നു. വ്യവസയിക ഉത്പ്പാദനത്തിലെ ഇടിവ്, ഉപഭോഗ നിക്ഷേപ മേഖലയിലെ ഇടിവ് തുടങ്ങി, കൊറോണ വൈറസ് മൂലമുണ്ടായ പ്രത്യാഘാതം, കേന്ദ്രസര്‍ക്കാറിന്റെ രാഷ്ട്രീയ അജണ്ട, പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തര സംഘര്‍ഷം തുടങ്ങിയ കാര്യങ്ങളാണ് രാജ്യത്തെ നടപ്പുവര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൂപ്പുകുത്തിയത്. 

അതേസമയം ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവായിരുന്നു വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങി. 2019 ഏപ്രില്‍ മുതല്‍-ഡിസംബര്‍ വരെ രാജ്യത്തിന്റെ ആകെ വളര്‍ച്ചാനിരക്ക്  5.1 ശതമാനമായിരുന്നു. എന്നാല്‍ മുന്‍സാമ്പത്തിക വര്‍ഷം 5.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയത്.  

എന്നാല്‍  ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി.

നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം  

റിസര്‍വ്വ് ബാങ്കിന്റെ വിലയിരുത്തിലനുസരിച്ച് ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍  ചുരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.  എന്‍എസ്ഒയും ഇത് തന്നെയാണ് അഭിപ്രായപ്പെടുന്നത്.  അതേസമയം ചൈനയുടെ വളര്‍ച്ചാ നിരക്ക് ഒക്ടോബര്‍-ഡിസംബര്‍ വരെ രേഖപ്പെടുത്തിയത്  ആറ് ശതമാനം ആയിരുന്നു.  27 വര്‍ഷത്തിനിടെ രേഖപ്പെടുുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണത്.  അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയുടെ വളര്‍ച്ചാ നിരക്കില്‍ ആകെ രേഖപ്പെടുത്തിയത് 6.1 ശതമാനമാണ്. മൂന്ന് പതിറ്റാണ്ടിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.  

അതേസമയം ജനുവരിയില്‍ രാജ്യത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സേവന മേഖലയുടെ വളര്‍ച്ച വിലയിരുത്തി പറയുകയാണെങ്കില്‍  മാന്ദ്യത്തിനിടയിലും സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയാണ് ജനുവരിയില്‍ കൈവരിച്ചത്. പുതിയ തൊഴില്‍ സാധ്യത ഈ മേഖലയില്‍ വളര്‍ന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.  പുതിയ ബിസിനസ് ഓര്‍ഡറുകളിലുള്ള വര്‍ധനവാണ് സേവന മേഖലയിലെ വളര്‍ച്ചയുടെ മുഖ്യ പങ്ക് വഹിച്ചത്.  സേവന മേഖല ജനുവരി മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണത്.  

The IHS Markit India Services Business Activity Index ല്‍  പിഎംഐ സൂചിക 55.5 ലേക്കെത്തി.  ഡിസംബറില്‍ ഇത് 53.3 ലായിരുന്നു സേവന മേഖല പിഎംഐ സൂചികയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ജനുവരി മാസത്തില്‍ രാജ്യത്തെ മാനുഫാചറിംഗ് മേഖലയിലെ വളര്‍ച്ച പിഎംഐ സൂചികയില്‍ ഉയര്‍ന്ന നിരക്കിലേക്കെത്തിയിരുന്നു.  മാനുഫാക്ചറിംഗ് മേഖല പിഎംഐ സൂചിക ഡിസംബറില്‍ 53.7 ഉം,  ജനുവരിയില്‍ 56.3 ആണ് രേഖപ്പെടുത്തിയത്. രാജ്യത്തെ സര്‍വീസ് മേഖലയും, മാനുഫാക്ചറിംഗ് മേഖലയിലെയും വളര്‍ച്ചയിലൂടെ മികച്ച നേട്ടം കൊയ്യാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. 

കയറ്റുമതി വ്യാപാരത്തില്‍ തളര്‍ച്ച 

എന്നാല്‍ കയറ്റുമതി വ്യാപാരത്തില്‍ തകര്‍ച്ച നേരിട്ടിട്ടുണ്ട്. കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ കയറ്റുമതി വ്യാപാരത്തില്‍ 1.7 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല ഇറക്കുമതിയില്‍  0.75 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. ഇറക്കുമതിയില്‍ നേരിയ ഇടിവും, കയറ്റുമതിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയതോടെ രാജ്യത്തെ വ്യാപാര കമ്മി 1.7 ശതമാനത്തോളം തളര്‍ച്ച നേരിട്ടു.  ഇതിന്റെ ആഘാതം വരും നാളുകളില്‍  നീണ്ടുനില്‍ക്കാനുള്ള എല്ലാ സാധ്യകളുമാണ് ഇപ്പോള്‍ രൂപപ്പെട്ടുവരുന്നത്.  

കൊറോണ വൈറസിന്റെ ആഘാതത്തില്‍ രാജ്യത്തെ എല്ലാ മേഖലകളും തളര്‍ച്ചയിലേക്ക് വഴുതി വീണു. രാജ്യത്തെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ  കയറ്റുമതി വ്യാപാരത്തില്‍ അഞ്ച് ശതമാനം ഇടിവും, ജ്വല്ലറി വ്യവസായത്തിലും, രത്‌ന വ്യപാരത്തിലെ കയറ്റുമതിയിലും 11.6 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഫാര്‍മ്മസ്യൂട്ടിക്കല്‍ കയറ്റുമതിയില്‍  12.4 ശതമാനം ഇടിവും,  ഇലക്ട്രോണിക്‌സ് മേഖലയിലെ കയറ്റുമതിയില്‍  32.8 ശതമാനം ഇടിവും,  പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതിയില്‍  മൂന്ന് ശതമാനം ഇടിവും,  കെമിക്കല്‍ മേഖലയിലെ കയറ്റുമതിയില്‍ 2.5 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.  

രാജ്യത്തെ ഉപഭോകതൃ വികാരവും പ്രതിസന്ധിയിയില്‍  (ഇീിൗൊലൃ അരശേ്ശ്യേ) ആണ്. ആളുകളുടെ വാങ്ങല്‍ ശേഷിയടക്കം മാന്ദ്യപ്പേടി അടക്കമുള്ള കാരണങ്ങള്‍ വഴി കുറയുകയും ചെയ്തിട്ടുണ്ട്.  റിസര്‍വ് ബാങ്ക് നടത്തിയ സര്‍വേയില്‍ ഉപഭോക്തൃ വികാരം ഏകദേശം അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിത്.  ജനുവരിയില്‍ സൂചിക 83.7 ആയിരുന്നു.അതേസമയം രാജ്യത്തെ വ്യവസായിക ഉത്പ്പാദനത്തില്‍  ഭീമമായ തളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഡിസംബറിലെ വ്യവസായ ഉത്പ്പാദനത്തില്‍  0.3 ശതമാനം വരെയാ് ഇടിവാണ് രേഖപ്പെടുത്തിയത്.

Related Articles

© 2025 Financial Views. All Rights Reserved