ഖത്തറിന്റെ പുതിയ ചുവടുവെപ്പ്; സ്‌പോര്‍ട്‌സ് കമ്പനികള്‍ക്കായി വന്‍ പദ്ധതി തയ്യാറാക്കി ഖത്തര്‍

February 19, 2019 |
|
News

                  ഖത്തറിന്റെ പുതിയ ചുവടുവെപ്പ്; സ്‌പോര്‍ട്‌സ് കമ്പനികള്‍ക്കായി വന്‍ പദ്ധതി തയ്യാറാക്കി ഖത്തര്‍

ദോഹ: 2022ലെ ലോകപ്പ് ഫുട്‌ബോള്‍ മത്സരം ലക്ഷ്യംവെച്ച്് ഖത്തര്‍ കൂടുതല്‍ സ്‌പോര്‍ട്‌സ് കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു. 20 ബില്യണ്‍ ഡോളര്‍ മുടക്കിലൂടെ ഖത്തിറിനെ ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള കായിക മേഖലയാക്കി മാറ്റുകയെന്നാണ് പദ്ധതിയിലൂടെ ഖത്തര്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. 2022ല്‍ ഖത്തറിലാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് വേദിയാകുന്നത്. ലോകകപ്പ് മത്സരത്തിന് മുന്‍പ് കൂടുതല്‍ സ്‌പോര്‍ട്‌സ് കമ്പനികളെ ഖത്തറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.  2022 ലോകകപ്പിന് മുന്‍പ് 150 കമ്പനികളെ ഖത്തറിലേക്ക് എത്തികും.  വിദേശ കമ്പനികള്‍ക്കുള്ള നിയന്ത്രണ നിയമങ്ങളില്‍ ഭേദഗതി വരുത്താനും ഖത്തര്‍ ഭരണം ആലോചിക്കുന്നുണ്ട്. 

2019 സാമ്പത്തിക വര്‍ഷം തന്നെ 25 കമ്പനികള്‍ക്ക് ഖത്തര്‍ പ്രവര്‍ത്തന അനുമതി നല്‍കിയേക്കും. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കായിക പരിശീലന കേന്ദ്രമാക്കി മാറ്റുകയെന്നതാണ് ഖത്തര്‍ ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.  ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുക മാത്രമല്ല ഖത്തര്‍ ഇതിലൂടെ ചെയ്യുന്നത്. ഭൂരിപക്ഷം രാഷ്ട്രങ്ങളും എണ്ണ വരുമാനത്തെ ആശ്രയിച്ചാണ് ഇപ്പോഴും കഴിയുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യാത്യസ്തമായാണ് ഖത്തര്‍ ഇപപ്പോള്‍ സഞ്ചരിക്കുന്നത്. വിനോദ. ടൂറിസ്റ്റ് , കായിക മേഖലയിലൂടെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരികയാണ് ലക്ഷ്യം. അതേസമയം ലോകകപ്പ് മത്സരത്തിന്റെ നടപ്പിന് ഖത്തറിനെ സഹായിക്കുന്നതിന്  വേണ്ടിയും സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടിയം ഫിഫ സംയുക്ത സംരംഭത്തിന് തുടക്കമിട്ടിരുന്നു.

 

Related Articles

© 2025 Financial Views. All Rights Reserved