
വിവാദമായ എക്‌സിറ്റ് വിസ സമ്പ്രദായം എല്ലാ വിദേശ തൊഴിലാളികള്‍ക്കും 2019 വര്‍ഷാവസാനത്തോടെ നിര്‍ത്തലാക്കുകയാണെന്ന് യുഎന്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. 2022 ലെ വേള്‍ഡ് കപ്പ് ഹോസ്റ്റിലോട് അനുബന്ധിച്ച് ഖത്തറില നിരവധി തൊഴില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും എക്‌സിറ്റ് വിസ ഒഴിവാക്കി കൊടുത്തിരുന്നു. ഈ വര്‍ഷം ബാക്കിയുള്ള എല്ലാ തൊഴിലാളികളിലേക്കും അത് വ്യാപിപ്പിക്കുമെന്ന് ദോഹയിലെ ലേബര്‍ ഏജന്‍സിയുടെ പ്രൊജക്ട് ഓഫീസിന്റെ തലവനായ ഐഎല്‍ഒയുടെ ഹൂട്ടന്‍ ഹോമയൂണ്‍പൗര്‍ പറഞ്ഞു.
2018 സെപ്തംബറിലാണ് കഫാല അല്ലെങ്കില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിരോധിക്കാനുള്ള നിയമനിര്‍മ്മാണം ഖത്തര്‍ നടത്തിയത്. വിദേശ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് തങ്ങളുടെ തൊഴിലുടമയില്‍ നിന്ന് അനുമതി നേടണമെന്നായിരുന്നു വ്യവസ്ഥ. എക്‌സിറ്റ് വിസ സമ്പ്രദായം തുടക്കത്തില്‍ മുതിര്‍ന്ന ജീവനക്കാര്‍ക്ക് മാത്രമായിരുന്നു ഒഴിവാക്കി കൊടുത്തിരുന്നത്.
2019 അവസാനത്തോടെ കുടിയേറ്റത്തൊഴിലാളികള്‍ക്കും എക്‌സിറ്റ് വിസ സിസ്റ്റം ഔദ്യോഗികമായി ഇല്ലാതാക്കപ്പെടും. തൊഴില്‍ വിഭാഗത്തെ പരിഷ്‌കരിക്കുന്നതിനുള്ള പ്രതിജ്ഞയുടെ ഭാഗമായി ഖത്തര്‍ പ്രതിമാസം 750 റിയാല്‍ (206 ഡോളര്‍) എന്ന പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഐഎല്‍ഒയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.