ഓഫ്‌ലൈന്‍ സേവനത്തിനായി റോക്കിംഗ് ഡീല്‍സുമായി ക്വിക്കര്‍ ഒന്നിക്കുന്നു

May 14, 2019 |
|
News

                  ഓഫ്‌ലൈന്‍ സേവനത്തിനായി റോക്കിംഗ് ഡീല്‍സുമായി ക്വിക്കര്‍ ഒന്നിക്കുന്നു

ഉപഭോക്താക്കള്‍ക്ക് ഓഫ്‌ലൈന്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി ക്വിക്കര്‍ ഞായറാഴ്ച റോക്കിംഗ് ഡീല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഓണ്‍ലൈനിലെ ക്ലാസിഫൈഡ് പരസ്യങ്ങളുടെ പ്ലാറ്റ്‌ഫോമാണ് ക്വിക്കര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹി-എന്‍സിആറിലെ മധുര റോഡിലുള്ള റോക്കിംഗ് ഡീല്‍സിന്റെ ചില്ലറശാലയില്‍ ക്വിക്കറും തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കും. റോക്കിംഗ് ഡീല്‍സ് രാജ്യത്ത് മൂന്നോ നാലോ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ പദ്ധതിയിടുന്നുണ്ട്. 

ഡല്‍ഹി-എന്‍സിആറിലെ മധുര റോഡിലുള്ള റോക്കിംഗ് ഡീല്‍സിന്റെ റീട്ടെയില്‍ സ്റ്റോറിലുള്ള ക്വിക്കര്‍ അഷ്വര്‍ഡ് പ്രൊഡക്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ആദ്യ അനുഭവമാണ്. ക്വിക്കര്‍ അഷ്വേര്‍ഡ് പുനര്‍നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ ഫര്‍ണിച്ചറുകള്‍, വലിയ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടു വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും. ക്വിക്കറും റോക്കിങ് ഡീലും സംയുക്ത പ്രസ്താവനയില്‍ അത് വ്യക്തമാക്കി.

റോക്കിങ് ഡീലുകള്‍ ഡല്‍ഹി-എന്‍.സി.ആര്‍.യില്‍ ഞങ്ങളുടെ ഏറ്റവും വലിയ വരാനിരിക്കുന്ന റീട്ടെയില്‍ സ്റ്റോറില്‍ ഒന്നായിരിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും റോക്കിങ് ഡീല്‍സ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ യുവരാജ് സിംഗ് പറഞ്ഞു.

 

Related Articles

© 2025 Financial Views. All Rights Reserved