
മുതലാളിത്വം അത്യന്തം അപകടകരമായ അവസ്ഥയിലാണ് കടന്നുപോകുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ റേഡിയോ 4 റ്റുഡെ പ്രോഗ്രാമില്‍ സംസാരിക്കവെയാണ് രഘുറാം രാജന്‍ ഇക്കാര്യം വെളുപ്പെടുത്തിയത്. ആഗോള തലത്തില്‍ മുതലാളിത്വ വ്യവസ്ഥയുടെ പ്രതിസന്ധി കനപ്പെട്ടു വരുന്നുവെന്നാണ് രഘുറാം രാജന്‍ നല്‍കുന്ന സൂചന. ജനങ്ങള്‍ക്ക് കൈമാറ്റ ചെയ്യേണ്ട സ്വത്തുക്കളെല്ലാം കൈമാറേണ്ട അവസ്ഥ ഇല്ലാതായതോടെ മുതലാളിത്വം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നതിന് കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2009ലെ ആഗോളസാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ലോകം അതിഭയങ്കരമായ സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 2008ന് മുന്‍പ് മധ്യവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അനായാസം തൊഴില്‍ ലഭിക്കുമായിരുന്നു. ഇപ്പോള്‍ അടിസ്ഥാനപരമായി വിദ്യാഭ്യാസം നേടിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം രൂപപപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെല്ലുവിളികളില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രസക്തിയാണ് രഘുറാം രാജന്‍ നല്‍കുന്നത്. നിലവില്‍ ആഗോള മേഖലയില്‍ കടം പെരുകിയെന്ന് രഘുാറം രാജന്‍ പറയുന്നു. കടം 50 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റുകളുടെ കടം 21 ശതമാനമായും, സര്‍ക്കാറിന്റെ 77 ശതമാനമായും ആഗോള തലത്തില്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്.