
പൊതുമേഖല സ്ഥാപനമായ റെയില്‍ടെല്‍ കോര്‍പറേഷന്‍ ഐപിഒയുമായെത്തുന്നു. ഫെബ്രുവരി 16 മുതല്‍ 18 വരെ അപേക്ഷിക്കാം. ഓഹരിയൊന്നിന് 93-94 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 8,71,53,369 ഓഹരികളാകും വില്‍ക്കുക. കമ്പനിയിലെ ജീവനക്കാര്‍ക്കായി അഞ്ചുലക്ഷം ഓഹരികള്‍ മാറ്റിവെച്ചിട്ടുണ്ട്.
819.24 കോടിരൂപയാണ് ഐപിഒവഴി സമാഹരിക്കുന്നത്. ചുരുങ്ങിയത് 155 ഓഹരികളുടെ ഒരുലോട്ടിനാണ് അപേക്ഷിക്കാന്‍ കഴിയുക. ഇന്‍ഫോര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലയിലെ മിനിരത്ന കാറ്റഗറി ഒന്നില്‍പ്പെട്ട കമ്പനിയാണ് റെയില്‍ടെല്‍.
തീവണ്ടികളുടെ നിയന്ത്രണം, പ്രവര്‍ത്തനം, സുരക്ഷ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് 2000ലാണ് കമ്പനി സ്ഥാപിച്ചത്. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍വഴി രാജ്യത്തൊട്ടാകെ ബ്രോഡ്ബാന്‍ഡ് സേവനവും കമ്പനി നല്‍കുന്നുണ്ട്.