അതിവേഗ ഇന്റര്‍നെറ്റ് പ്രീ പെയ്ഡ് സേവനം ലഭ്യമാക്കി റെയില്‍ടെല്‍

March 05, 2021 |
|
News

                  അതിവേഗ ഇന്റര്‍നെറ്റ് പ്രീ പെയ്ഡ് സേവനം ലഭ്യമാക്കി റെയില്‍ടെല്‍

റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് റെയില്‍ ടെല്‍ തുടക്കമിട്ടു. ആദ്യഘട്ടത്തില്‍ രാജ്യത്തെ 4000 റെയില്‍വെ സ്റ്റേഷനുകളിലാണ് പ്രീ പെയ്ഡ് സേവനം ലഭിക്കുക.

നിലവില്‍ 5,950 റെയില്‍വെ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്നുണ്ട്. സ്മാര്‍ട്ട്ഫോണില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ വൈ ഫൈ സേവനം പ്രയോജനപ്പെടുത്താം.

ദിവസം 30 മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുയാണ് നിശ്ചയിച്ചിട്ടുള്ളത്. നെറ്റ് ബാങ്കിങ്, ഇ-വാലറ്റ്, ക്രിഡ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യവുമുണ്ട്.

നിരക്ക്:
ഒരു ദിവസം 10 ജി.ബി -10 രൂപ
ഒരു ദിവസം 15 ജി.ബി - 15 രൂപ
അഞ്ചുദിവസം 10 ജി.ബി-20 രൂപ
അഞ്ചുദിവസം 20 ജി.ബി-30 രൂപ
10 ദിവസം 20 ജി.ബി- 40 രൂപ
10 ദിവസം 30 ജി.ബി-50 രൂപ
30 ദിവസം 60 ജി.ബി-70 രൂപ

Related Articles

© 2025 Financial Views. All Rights Reserved